നേമം: മലയിന്‍കീഴ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് അന്താരാഷ്ട്ര നിലവാരത്തില്‍ നിർമിച്ച ബഹുനില മന്ദിരത്തിെൻറ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന് വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും.കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി അഞ്ചുകോടി ഉള്‍പ്പടെ 7.78 കോടി രൂപ വിനിയോഗിച്ചാണ് ഹൈടെക് മന്ദിരം നിർമിച്ചത്. 39,427 ചതുരശ്ര അടിയില്‍ നാലുനിലകളുള്ള മന്ദിരത്തില്‍ 29 സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, 25 ടോയ്ലെറ്റുകള്, രണ്ട് കമ്പ്യൂട്ടര്‍ ലാബുകള്‍, ഭാഷാ ലാബ്, മിനി ഓഡിറ്റോറിയം, ലൈബ്രറി, സ്റ്റാഫ് റൂമുകള്‍, ഓഫിസ് റൂമുകള്‍ എന്നിവയുണ്ട്.
ഉദ്ഘാടന ഫലകം ഐ.ബി സതീഷ്.എം.എ.എ അനാച്ഛാദനം ചെയ്യും. ഡോ. തോമസ് ഐസക്, അടൂര്‍ പ്രകാശ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ മധു, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന് ബാബു, മലയിന്‍കീഴ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് എസ്. രാധാകൃഷ്ണന് നായര്‍, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എല്‍. ശകുന്തളകുമാരി, ജില്ല പഞ്ചായത്ത് അംഗം വി.ആര് രമാകുമാരി, നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിളപ്പില്‍ രാധാകൃഷ്ണന്, ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വി.എസ് ശ്രീകാന്ത്, ത്രിതല ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
ജില്ലാ പഞ്ചായത്ത് അംഗം വി.ആര് രമാകുമാരി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വി.എസ് ശ്രീകാന്ത്,പി.ടി.എ പസിഡൻറ് എസ്.വി യാനന്ദന് പ്രിന്‍സിപ്പല്‍ ആര്. സിന്ധു, ഹെഡ്മിസ്ട്രസ് ഷെര്‍ലി തോമസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.