നേമം: തമ്പാനൂരിൽ ഒാട്ടോ ഡ്രൈവറുടെ മൊബൈൽ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിലായതായി സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു.
ബാലരാമപുരം അയത്തിൽ വിഷ്ണു കോവിലിന് സമീപം പുത്തൻവിള വീട്ടിൽ സനൽകുമാർ എന്ന ഉണ്ടക്കണ്ണൻ സനൽ (39), കല്ലിയൂർ പുന്നമൂട് സ്കൂളിന് സമീപം കാവുവിള വീട്ടിൽ ഷാജി മാത്യു (38) എന്നിവരെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
മണക്കാട് ആറ്റുകാൽ തേരകം പുതുനഗർ സെക്കൻറ് സ്ട്രീറ്റിൽ ഉണ്ണിക്കൃഷ്ണെൻറ ഒാട്ടോ തമ്പാനൂർ കൃപ തീയറ്ററിന് സമീപം പാർക്ക് ചെയ്തപ്പോൾ 10,000 രൂപ വിലയുള്ള മൊബൈൽ പ്രതികൾ മോഷ്ടിക്കുകയായിരുന്നു.
തമ്പാനൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. തമ്പാനൂർ, ഫോർട്ട് തുടങ്ങിയ പൊലീസ് സ്സ്റ്റേഷനുകളിൽ പ്രതികൾക്കെതിരെ നിരവധി മോഷണക്കേസുകൾ നിലവിലുണ്ട്.
മോഷണത്തിലൂടെ ലഭിക്കുന്ന പണം മദ്യപാനത്തിനും മയക്കുമരുന്ന് ഉപയോഗത്തിനുമായാണ് പ്രതികൾ വിനിയോഗിക്കുന്നത്. പ്രതികൾക്കെതിരെ ഗുണ്ടാ നിയമപ്രകാരമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ ഡോ. ദിവ്യ വി. ഗോപിനാഥ് അറിയിച്ചു. തമ്പാനൂർ എസ്.എച്ച്.ഒ ബൈജു എ, എസ്.ഐമാരായ സുധീഷ്, വിമൽ രംഗനാഥ്, എസ്.സി.പി.ഒമാരായ സഞ്ജു, സജയൻ, സി.പി.ഒമാരായ ശ്രീനാഥ്, പ്രാൺ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.