നേമം: വീട്ടില്‍നിന്ന് കാണാതായ യുവാവിനെ എട്ട് വര്‍ഷത്തിനുശേഷം ജില്ല ക്രൈംബ്രാഞ്ചും കരമന പൊലീസും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. കരമന സോമന് നഗര്‍ സ്വദേശിയായ 40 കാരനെയാണ് പൊലീസ് കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: സോമന്നഗറില് കുടുംബത്തോടൊപ്പം താമസിച്ചുവരികയായിരുന്നു യുവാവ്. വിവാഹിതനായിരുന്ന ഇയാൾ 2012 ജനുവരിയിൽ പാല് വാങ്ങാന്‍ പോകുന്നു എന്നുപറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്.
പിന്നീട് ഇയാളെ കാണാതാകുകയായിരുന്നു. വീട്ടുകാര്‍ നല്കിയ പരാതിയില്‍ കരമന പൊലീസ് അന്വേഷണം ആരംഭിെച്ചങ്കിലും മൂന്നുവര്‍ഷത്തിനുശേഷവും ഇയാളെ കണ്ടെത്താനാകാതെ വന്നതോടെ അന്വേഷണം നിര്‍ത്തിെവച്ചു. തുടര്‍ന്ന് ജില്ല ക്രൈംബ്രാഞ്ചും കരമന പൊലീസും തുടരന്വേഷണം ആരംഭിച്ചു.
ഊര്‍ജിതമായ അന്വേഷണം നടക്കുന്നതിനിടെ യുവാവിെൻറ ഒരു സുഹൃത്തിനെ കണ്ടെത്താനാകുകയും ഇയാള്‍ നല്കിയ വിവരപ്രകാരം മലയിന്‍കീഴ് ഭാഗത്തുനിന്ന് യുവാവിനെ കണ്ടെത്തുകയുമായിരുന്നു.
കുടുംബപ്രശ്നങ്ങളാണ് വീടുവിട്ടുപോകാന്‍ കാരണമെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. ഏതായാലും വര്‍ഷങ്ങള്‍ക്കുശേഷവും മകന് ജീവിച്ചിരിപ്പുണ്ടെന്നും നല്ലനിലയില്‍ കഴിയുന്നുണ്ടെന്നും വീട്ടുകാര്ക്കറിയാന് സാധിച്ചു. കാണാതായ അന്നുമുതല്‍ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ കഴിയുകയും ജോലിചെയ്ത് ജീവിച്ചുവരികയുമായിരുന്നു ഇയാള്‍.
എ.സി സുല്ഫിക്കറിെൻറ നേതൃത്വത്തില്‍ കരമന സി.ഐ ചന്ദ്രബാബു, എസ്.ഐ ശിവകുമാര്‍ എന്നിവരുള്‍പ്പെട്ട സംഘം കസ്റ്റഡിയിലെടുത്ത യുവാവിനെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.