നേമം: യുവാവിെൻറ ആക്രമണത്തിൽ പൂജപ്പുര സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന് കൈക്ക് പരിക്കേറ്റു. പ്രൊബേഷൻ എസ്.ഐ ബിനുവിനാണ് പരിക്കേറ്റത്.
ബുധനാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. മേലാറന്നൂർ എൻ.ജി.ഒ ക്വാർട്ടേഴ്സിനുള്ളിൽ പ്രശ്നങ്ങൾ നടക്കുന്നു എന്ന സന്ദേശത്തെ തുടർന്നാണ് പൊലീസ് എത്തിയത്.
രണ്ട് സ്റ്റേഷനുകളുടെ അതിർത്തി ആയതിനാൽ കരമന പൊലീസും പൂജപ്പുര പൊലീസും സംയുക്തമായാണ് ക്വാർട്ടേഴ്സിൽ എത്തിയത്.
ഇതിനുള്ളിൽ ഒരു യുവാവ് അക്രമാസക്തനായതിനെ തുടർന്ന് ഇയാളെ പിടികൂടാൻ പൊലീസ് ശ്രമിച്ചു. ഇതിനിടെയാണ് പ്രൊബേഷൻ എസ്.ഐക്ക് പരിക്കേറ്റത്.
യുവാവിന് മാനസികപ്രശ്നം ഉണ്ടെന്ന് കരുതുന്നതായി പൂജപ്പുര പൊലീസ് അറിയിച്ചു. ഇയാളെ മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിക്കാൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.