നേമം: വിശപ്പടക്കാനാകാെത അലയുന്ന നായ്ക്കൾ ഇൗ പൊലീസ് ഉദ്യോഗസ്ഥനെ കാണുേമ്പാൾ പ്രതീക്ഷയോടെ അരികിലെത്തും. പൊതിച്ചോറോ പൊറോട്ടേയാ ഒക്കെ അവർക്കായി നൽകാൻ അദ്ദേഹത്തിെൻറ കൈവശമുണ്ടാകും. പൊലീസ് ജീപ്പിനരികിലെത്തി ആഹാരം കഴിച്ച് നായ്ക്കൾ നന്ദിയോടെ വാലാട്ടി മടങ്ങും.
നെടുമങ്ങാട് പഴവടിഗ്രാമം മഴമംഗലം വീട്ടിൽ സുബ്രഹ്മണ്യൻ പോറ്റിയാണ് (50) തെരുവുനായ്ക്കൾക്ക് മുടങ്ങാതെ ആഹാരം നൽകുന്നത്. ഈ വർഷം മാർച്ച് മാസത്തിലാണ് സുബ്രഹ്മണ്യൻ പോറ്റി നേമം ജനമൈത്രി സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായി ചാർജെടുക്കുന്നത്.
ഡ്യൂട്ടിയുള്ള ദിവസമായാലും അല്ലെങ്കിലും എല്ലാ ദിവസവും നായ്ക്കൾക്ക് ആഹാരമെത്തിക്കാൻ ഇദ്ദേഹം മറക്കാറില്ല. ചില ദിവസങ്ങളിൽ പൊതിച്ചോറ്, അല്ലെങ്കിൽ പൊറോട്ടയും കറിയും. ചില അവസരങ്ങളിൽ ചിക്കൻ. ഏതു സമയത്തായാലും വളരെ ദൂരെനിന്നുതന്നെ പൊലീസ് ജീപ്പ് കാണുമ്പോൾ നായ്ക്കൾ അടുത്തേക്ക് വരും.
പട്രോളിങ്ങിനിടെ വെള്ളായണി കാക്കാമൂല ഭാഗത്ത് എത്തിയപ്പോൾ ഒരിക്കൽ രണ്ടു നായ്ക്കൾ വിശന്നു വയറൊട്ടിയ അവസ്ഥയിൽ പ്ലാസ്റ്റിക് കപ്പുകളും മറ്റും ആർത്തിയോടെ കഴിക്കുന്നത് കണ്ടു. മൃതപ്രായാവസ്ഥയിലുള്ള അവയെ കണ്ട് അലിവുതോന്നിയെങ്കിലും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയായിരുന്നു.
പുലർച്ച രണ്ടിന് ഭക്ഷണം വാങ്ങിനൽകാൻ കഴിയുമായിരുന്നില്ല. പക്ഷേ, അന്നുമുതൽ വിശക്കുന്ന നായ്ക്കൾക്ക് കൃത്യമായി ഭക്ഷണമെത്തിക്കാൻ ഇദ്ദേഹം തീരുമാനമെടുത്തു. അത് ഇപ്പോഴും തുടരുന്നു. തെരുവോരങ്ങളിലെ അന്ധ ഗായകരെ സാമ്പത്തികമായി സഹായിക്കുന്നതടക്കമുള്ള സേവനപ്രവർത്തനങ്ങളിലും ഇദ്ദേഹം സമയം കെണ്ടത്തുന്നു. ഭാര്യ എസ്. മായാദേവിയും മക്കളായ അരുൺ ശർമ, അരവിന്ദ് ശർമ, ആനന്ദ് ശർമ എന്നിവരും പിതാവിന് പിന്തുണയുമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.