നേമം: വിമതശല്യം മൂലം പള്ളിച്ചൽ പഞ്ചായത്തിൽ കോണ്‍ഗ്രസിന് തലവേദനയാകുന്നു. ചില വാര്‍ഡുകളില്‍ ഘടകകക്ഷികള്‍ കോണ്‍ഗ്രസ് സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്ന സാഹചര്യവുമുണ്ട്.
കേളേശ്വരം വാര്‍ഡിലെ പെരിങ്ങമ്മല സുരേഷിനെയും അയണിമൂട് വാര്‍ഡിലെ ഗീതയെയും പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്പെൻഡ് ചെയ്തത് അടുത്തിടെയാണ്. സസ്പെന്ഷന് നടപടികളല്ലാതെ വിമത സ്ഥാനാര്‍ഥികളെ മത്സരത്തില്‍നിന്ന് പിന്തിരിപ്പിക്കാന് കഴിയാത്തതും വെല്ലുവിളിയാകുന്നുണ്ട്.
ഏഴാം വാര്‍ഡിലെ പത്മകുമാരിയെയും എട്ടാം വാര്‍ഡിലെ ഐഡയെയും ദിവസങ്ങള്‍ക്കുമുമ്പ് പാര്‍ട്ടി പുറത്താക്കായിരുന്നു. പഞ്ചായത്തിലെ അഞ്ചിടങ്ങളിലാണ് വിമത സ്ഥാനാർഥികള്‍ മത്സരിക്കുന്നത്. ഇതില്‍ ഒന്നൊഴികെ മറ്റെല്ലായിടത്തും കോണ്‍ഗ്രസ് 2015ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച വാര്‍ഡുകളാണ്.
അതേസമയം കേളേശ്വരം വാര്‍ഡില്‍ വിമതന് പുറമെ ഘടകകക്ഷി സ്ഥാനാര്ഥിക്കെതിരെക്കൂടി മത്സരിക്കേണ്ട അവസ്ഥയിലാണ് കോണ്‍ഗ്രസ്. യു.ഡി.എഫ് ഘടകകക്ഷികളായ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് 21ാം വാര്‍ഡിലും ആര്.എസ്.പി 13ാം വാര്‍ഡിലും കോണ്‍ഗ്രസിനെതിരെ സ്ഥാനാർഥികളെ നിര്‍ത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.