നേമം: വെങ്ങാനൂർ പഞ്ചായത്തിലെ പെരിങ്ങമ്മല വാർഡിലും പള്ളിച്ചൽ പഞ്ചായത്തിലെ കേളേശ്വരം വാർഡിലും തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പത്തോളം പേർക്ക് കടിയേറ്റു. പരിക്കേറ്റവർ ശാന്തിവിള താലൂക്ക് ആശുപത്രി, ജനറൽ ആശുപത്രി, തിരുവനന്തപുരം മെഡിക്കൽ കോളജ്, നെയ്യാറ്റിൻകര ഗവ. ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടി.
വ്യാഴാഴ്ച വൈകുന്നേരമായിരുന്നു തെരുവുനായ്ക്കളുടെ ആക്രമണം. വെള്ളായണിയിൽ ഹോട്ടൽ നടത്തുന്ന അനിൽകുമാർ, സുകു, യോഗേഷ്, സുബ്രഹ്മണ്യൻ, തങ്കമണി, ലത, ബാലകൃഷ്ണൻ തുടങ്ങിയവർക്കാണ് കടിയേറ്റത്. മുമ്പ് ഇണക്കം കാണിച്ചിരുന്ന നായ്ക്കൾ ആഹാരം ലഭിക്കാതെ വന്നതോടെ അക്രമാസക്തമായെന്ന് നാട്ടുകാർ പറയുന്നു. പെരിങ്ങമ്മല, കേളേശ്വരം വാർഡുകളിലും മറ്റുള്ള സമീപ വാർഡുകളിലും നായ്ക്കൾ പരസ്പരം കടിപിടി കൂടുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്.
ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും നായ്ക്കളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. നായ് ശല്യം കുറക്കുന്നതിന് പഞ്ചായത്ത് അധികൃതർ കാര്യമായ നടപടികൾ കൈക്കൊള്ളുന്നില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.