നേമം: മുൻ വൈരാഗ്യത്തിെൻറ പേരിൽ പിതാവും മക്കളും ചേർന്നു നടത്തിയ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. സംഭവത്തിൽ ഇരുവിഭാഗങ്ങളിൽനിന്ന് അറസ്റ്റിലായ രണ്ടുപേരെ റിമാൻഡ് ചെയ്തു.
വിളപ്പിൽശാല പുറ്റുമ്മേൽക്കോണം പണ്ടാരവിളയിൽ ശനിയാഴ്ച രാത്രി 10നാണ് സംഭവം. വിളപ്പിൽശാല ശിവപുരം തേരിവിള പുത്തൻവീട്ടിൽ അനിൽ കുമാർ (47), മക്കളായ അഖിൽ (22), അജിത് (22) എന്നിവർ ചേർന്ന്, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പണ്ടാരവിള കൃഷ്ണ ഭവനിൽ കൃഷ്ണകുമാർ (28), സുഹൃത്ത് ശിവപുരം തേരിവിള വീട്ടിൽ സുരേഷ് കുമാർ (34) എന്നിവരെയാണ് വളഞ്ഞിട്ട് മർദിക്കുകയും വടിവാളിന് വെട്ടുകയും ചെയ്തത്. ആക്രമണത്തിൽ മൂക്കിന് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ കൃഷ്ണ കുമാറിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരുവർഷം മുമ്പ് തെൻറ ബന്ധുവായ പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചതിന് അനിൽകുമാറിനെതിരെ കൃഷ്ണകുമാർ പൊലീസിൽ മൊഴി നൽകിയിരുന്നു. ഈ കേസിൽ അനിൽകുമാർ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ഈ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറയുന്നു. അനിൽകുമാറിെൻറ പരാതിയിൽ കൃഷ്ണ കുമാറിനെതിരെ കേസെടുത്തിരിക്കുകയാണ്.
യുവാക്കളെ മർദിെച്ചന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ അനിൽ കുമാറിനെയും, തങ്ങളെ ആക്രമിച്ച് പരിക്കേൽപിച്ചെന്ന അനിൽ കുമാറിെൻറ പരാതിയിൽ സുരേഷ് കുമാറിനെതിരെയും കേസെടുത്തു.
വിളപ്പിൽശാല സി.ഐ അനീഷ് കരീം, എസ്.ഐ ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇവരെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.