നേമം: സുഹൃത്തിനെ വെട്ടിയ മൂന്നംഗസംഘത്തെ ഫോര്‍ട്ട് പൊലീസ് പിടികൂടി. കമലേശ്വരം എസ്.എസ് ഭവനില്‍ അര്‍ഷാദ് (25), ആറ്റുകാല്‍ മിനി കോളനി ആറ്റുവരമ്പില്‍ വീട്ടില്‍ പ്രശാന്ത് (31), ആറ്റുകാല്‍ ചിറപ്പാലം മിനികോളനി ആറ്റുവരമ്പില്‍ വീട്ടില്‍ കുഞ്ഞുണ്ണി എന്ന രാഹുല്‍രാജ് (25) എന്നിവരാണ് പിടിയിലായത്. ഏപ്രില്‍ 13നായിരുന്നു കേസിനാസ്പദമായ സംഭവം.
വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ സ്വദേശി ഉണ്ണിയുടെ മകന് ഉമേഷ് (29) ആണ് ആക്രമണത്തിനിരയായത്. വെട്ടുകത്തികൊണ്ടുള്ള ആക്രമണത്തില്‍ കൈത്തണ്ടക്ക് സാരമായി പരിക്കേറ്റ ഉമേഷ് ആശുപത്രിയില്‍ ചികിത്സ തേടി. പ്രശാന്ത്, രാഹുല്‍രാജ് എന്നിവര്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ വേറെയും കേസുകളുണ്ട്. അറസ്റ്റിലായ മൂന്നുപേരെയും കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.