തിരുവനന്തപുരം: എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ സംസ്ഥാനത്ത് ഒന്നാംസ്ഥാനത്തെത്തിയതിന്റെ സന്തോഷം പങ്കിടാൻ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ പ്രിൻസിപ്പൽ ഡോ.ടി. സുഭാഷിന്റെ നേതൃത്വത്തിൽ അധ്യാപക-അനധ്യാപക സംഘം മന്ത്രി ഡോ. ആർ. ബിന്ദുവിനെ സന്ദർശിച്ചു. തുടർച്ചയായി ആറാംതവണയും കോളജ് നേട്ടം നിലനിർത്തുന്നത് ഉന്നതവിദ്യാഭ്യാസ മേഖലക്കാകെ അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു.
ചേംബറിലെത്തിയ കോളജ് സംഘം മന്ത്രിയോട് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നുള്ള മികവാർന്ന പ്രവർത്തനങ്ങൾക്കുള്ള നന്ദി അറിയിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. എസ്. സുബ്രമണ്യൻ, ഐ.ക്വി.എ.സി കോഓഡിനേറ്റർ ഡോ. മനോമോഹൻ ആന്റണി, എ.കെ.ജി.സി.ടി ജനറൽ സെക്രട്ടറി ഡോ. ടി. മുഹമ്മദ് റഫീക്ക്, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഡോ. ബി. അശോക് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.