വട്ടിയൂർക്കാവ്: വാക്സിൻ എടുക്കാത്തയാളിനും വാക്സിൻ സ്വീകരിച്ചതായി സർട്ടിഫിക്കറ്റ്. നെട്ടയം മുക്കോലയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ നെയ്യാറ്റിൻകര സ്വദേശി ശിവകുമാറിനാണ് കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചതായി സർട്ടിഫിക്കറ്റ് ലഭിച്ചത്.
സ്ഥാപനത്തിലെ ജീവനക്കാരായ 11 പേർക്കായി സ്ഥാപനഉടമയാണ് ഓൺലൈൻ മുഖേന വാക്സിൻ ബുക്ക് ചെയ്തത്. ബുധനാഴ്ച വൈകീട്ട് മൂന്നോടെ പേരൂർക്കട ജില്ല ആശുപത്രിയിൽ സ്ഥാപനത്തിലെ ജീവനക്കാരെത്തി. ഇവരിൽ പത്തുപേർ വാക്സിൻ സ്വീകരിച്ചു. അലർജിയുണ്ടെന്ന വിവരം ആരോഗ്യ പ്രവർത്തകരോട് പറഞ്ഞ ശിവകുമാറിനെ വാക്സിൻ നൽകുന്നതിൽനിന്ന് ഒഴിവാക്കി. തിരികെ സ്ഥാപനത്തിലെത്തിയപ്പോൾ ഒന്നാം ഡോസ് വാക്സിൻ സ്വീകരിച്ചതിെൻറ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാമെന്ന അറിയിപ്പ് മൊബൈലിൽ എത്തിയതായി ശിവകുമാർ പറയുന്നു.
കോവിഡ് പോർട്ടലിൽ കയറി പരിശോധിച്ചപ്പോൾ സർട്ടിഫിക്കറ്റ് ലഭിച്ചു. ജൂൺ 30ന് ഒന്നാം ഡോസ് സ്വീകരിച്ചെന്നും 1 സെപ്റ്റംബർ 22നും ഒക്ടോബർ 20നും ഇടയിൽ രണ്ടാം ഡോസിന് നിശ്ചയിച്ചിട്ടുണ്ടെന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.