തി​രു​വ​ന​ന്ത​പു​രം നഗരത്തിൽ ഓൺലൈൻ തട്ടിപ്പ് വ്യാപകം; ഒറ്റദിവസംകൊണ്ട് നഷ്ടമായത് 18.4 ലക്ഷം

തി​രു​വ​ന​ന്ത​പു​രം: പൊ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പു​ക​ളെ അ​വ​ഗ​ണി​ച്ച്​ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ളി​ൽ ചെ​ന്നു​ചാ​ടു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. ജോ​ലി ന​ൽ​കാ​മെ​ന്ന ഓ​ൺ​ലൈ​ൻ പ​ര​സ്യം​ക​ണ്ട് പ​ണം ന​ൽ​കി​യ ക​ണ്ണ​മ്മൂ​ല സ്വ​ദേ​ശി​നി​ക്ക് 17 ല​ക്ഷ​വും ത​ട്ടി​പ്പു​കാ​ർ അ​യ​ച്ചു​ന​ൽ​കി​യ ലി​ങ്കു​വ​ഴി പാ​ൻ​കാ​ർ​ഡ് അ​പ്ഡേ​റ്റ് ചെ​യ്ത പ​ട്ടം പൊ​ട്ട​ക്കു​ഴി സ്വ​ദേ​ശി​ക്ക് 1.40 ല​ക്ഷ​വും ന​ഷ്ട​മാ​യി.

ജോ​ലി​ക്ക് ആ​ളെ ആ​വ​ശ്യ​മു​ണ്ടെ​ന്ന വാ​ട്​​സ്ആ​പ്, ഇ​ൻ​സ്റ്റ​ഗ്രാം പ​ര​സ്യം ക​ണ്ട് ബ​ന്ധ​പ്പെ​ട്ട ക​ണ്ണ​മ്മൂ​ല സ്വ​ദേ​ശി​ക്ക് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ട്ടി​പ്പു​കാ​ർ ചി​ല ലി​ങ്കു​ക​ൾ വ​ഴി ചെ​റി​യ ജോ​ലി​യും ഇ​തി​ന് തു​ച്ഛ​മാ​യ പ്ര​തി​ഫ​ല​വും ന​ൽ​കി.

ഇ​തി​നു ശേ​ഷം ഇ​വ​രി​ൽ​നി​ന്ന് ചെ​റി​യ തു​ക​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് 17 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് പ​രാ​തി. പ​ര​സ്യം ന​ൽ​കി ലി​ങ്ക് അ​യ​ച്ചു ന​ൽ​കി​യ മൊ​ബൈ​ൽ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പൊ​ട്ട​ക്കു​ഴി സ്വ​ദേ​ശി​യു​ടെ മൊ​ബൈ​ൽ​ന​മ്പ​റി​ലേ​ക്ക് ഇ​യാ​ളു​ടെ എ​സ്.​ബി.​ഐ ‘യോ​നൊ’ അ​ക്കൗ​ണ്ടി​ലെ പാ​ൻ​കാ​ർ​ഡ് അ​പ്ഡേ​റ്റ് ചെ​യ്യു​ന്ന​തി​നു​വേ​ണ്ടി എ​ന്ന വ്യാ​ജേ​ന ലി​ങ്ക് അ​യ​ച്ചു കൊ​ടു​ത്താ​ണ് 1.40 ല​ക്ഷം ത​ട്ടി​യ​ത്.

ഇ​ദ്ദേ​ഹ​ത്തെ​ക്കൊ​ണ്ട് ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്യി​പ്പി​ച്ച് എ​സ്.​ബി.​ഐ യോ​നൊ വെ​ബ്സൈ​റ്റി​ന് സ​മാ​ന​മാ​യ വെ​ബ്സൈ​റ്റി​ൽ പൊ​ട്ട​ക്കു​ഴി സ്വ​ദേ​ശി​യെ​ക്കൊ​ണ്ട് ബാ​ങ്ക് യൂ​സ​ർ ഐ​ഡി​യും പാ​സ് വേ​ഡും ഒ.​ടി.​പി​യും ടൈ​പ് ചെ​യ്യി​പ്പി​ച്ചു.

തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് 1.40 ല​ക്ഷം ന​ഷ്ട​മാ​യ​ത്. ലി​ങ്ക് അ​യ​ച്ചു ന​ൽ​കി​യ മൊ​ബൈ​ൽ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വ്യാ​ജ​മാ​യി വ​രു​ന്ന മെ​സേ​ജു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണെ​ന്ന്​ പൊ​ലീ​സ് അ​റി​യി​ച്ചു.

Tags:    
News Summary - Online fraud in Thiruvananthapuram city; 18.4 lakh was lost in a single day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.