തിരുവനന്തപുരം: മുൻ സംസ്ഥാന പൊലീസ് മേധാവിയെയും പൊലീസ് ആസ്ഥാനം എ.ഡി.ജി.പിയെയും പുരാവസ്തു തട്ടിപ്പുകേസിലെ അന്വേഷണപരിധിയിൽനിന്ന് ഒഴിവാക്കി ചില ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കാനുള്ള നീക്കത്തിൽ ഐ.പി.എസ് അസോസിയേഷനില്‍ ഭിന്നത. ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധം അന്വേഷിക്കുന്നുണ്ടെങ്കില്‍ ആരോപണവിധേയരായ എല്ലാവരെക്കുറിച്ചും അന്വേഷിക്കണമെന്നാണ് മനോജ് എബ്രഹാം വിരുദ്ധ ചേരിയുടെ ആവശ്യം.
കഴിഞ്ഞദിവസം ഇൻറലിജന്‍സ് റിപ്പോർട്ടിലും ഐ.ജി ലക്ഷ്മണിെൻറയും മുൻ ഡി.ഐ.ജി സുരേന്ദ്രെൻറയും പങ്ക് അടക്കം അന്വേഷിക്കാനാണ് നിര്‍ദേശിച്ചത്. ഇത് ശരിയല്ലെന്ന നിലപാടിലാണ് ഇവർ. ഭരണതലത്തില്‍ വന്‍ സ്വാധീനമുള്ളവർ നല്ല പിള്ള ചമഞ്ഞ് മറ്റുള്ളവരെ സംശയത്തിെൻറ നിഴലില്‍ നിര്‍ത്തുകയാണ് ചെയ്യുന്നത്.
മുൻ ഡി.ജി.പിയും പൊലീസ് ആസ്ഥാനം എ.ഡി.ജി.പിയും ആരോപണവിധേയരായി നില്ക്കുമ്പോള്, ക്രൈംബ്രാഞ്ച് അന്വേഷണം മതിയാകില്ലെന്നും ഇക്കാര്യത്തില്‍ പുറത്തുള്ള ഏജന്‍സികളുടെ അന്വേഷണമാണ് വേണ്ടതെന്നും ഇവർ ആവശ്യപ്പെടുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി പ്രവാസി വനിത അനിത പുല്ലയിലിെൻറ ബന്ധവും മോൻസണിെൻറ തട്ടിപ്പുകളിൽ ഇവർക്ക് എന്തെങ്കിലും പങ്കുണ്ടോയെന്ന അന്വേഷണവും മനോജ് എബ്രഹാം വിരുദ്ധചേരി ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.