വിദേശ സർവകലാശാലകൾക്ക് വാതിലുകൾ തുറന്നിടുന്നത് ആപത്ത് -കെ.യു.ടി.ഒ

തിരുവനന്തപുരം: സർവകലാശാല നിയമ പരിഷ്കരണ കമീഷന്‍റെയും ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമീഷന്‍റെയും പ്രധാന നിർദേശങ്ങളിൽ വിദേശ സർവകലാശാലകൾക്ക് വാതിലുകൾ തുറക്കുന്നതിനുള്ള ശിപാർശ സാധാരണക്കാരായ കേരള ജനതയോടുള്ള വെല്ലുവിളിയായി മാത്രമേ കണക്കാക്കാൻ കഴിയുകയുള്ളൂവെന്ന് കേരള യൂനിവേഴ്‌സിറ്റി ടീച്ചേഴ്സ് ഓർഗനൈസേഷൻ (കെ.യു.ടി.ഒ) വാർത്ത കുറിപ്പിൽ അറിയിച്ചു.

കാലാനുസൃതമായി കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ പരിഷ്കാരങ്ങൾ നടപ്പാക്കാൻ ശ്രമിക്കുമ്പോൾ തന്നെ ഉന്നത വിദ്യാഭ്യാസ രംഗത്തുനിന്ന് സർക്കാർ പിന്നാക്കം പോകുന്നു എന്നതിന്‍റെ പ്രകടമായ ലക്ഷണമാണ് വിദേശ സർവകലാശാലകൾക്ക് വാതിലുകൾ തുറന്നിടുന്നതും വിദ്യാർഥികളുടെ ഫീസ് വർധിപ്പിക്കാൻ ശിപാർശ ചെയ്തിരിക്കുന്നതും.

ഇത്തരം ജനവിരുദ്ധ നയങ്ങളിൽ നിന്ന് ഗവൺമെൻറ് പിന്മാറണമെന്ന് കേരള യൂനിവേഴ്‌സിറ്റി ടീച്ചേഴ്സ് ഓർഗനൈസേഷൻ സെക്രട്ടറി ഡോ. താജുദീൻ ആവശ്യപ്പെട്ടു.

Tags:    
News Summary - Opening doors to foreign universities is dangerous -KUTO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.