തിരുവനന്തപുരം: മേയർക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷം നിയമസഭയിൽ. പ്രായംകുറഞ്ഞ ആൾ മേയർ പദവിയിെലത്തിയത് ചിലര്‍ക്ക് സഹിക്കാത്തതുകൊണ്ടാണ് വ്യക്തിപരമായ പരാമര്‍ശം നടത്തുന്നതെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ തിരിച്ചടിച്ചു. എം. വിന്സെൻറിെൻറ അടിയന്തര പ്രമേയ നോട്ടീസിൽ നടന്ന ചര്‍ച്ചയിലാണ് ഭരണ, പ്രതിപക്ഷങ്ങൾ ഏറ്റുമുട്ടിയത്.
മേയര്‍ക്ക് പ്രായത്തിൽ മാത്രമല്ല, ജനാധിപത്യ ബോധത്തിലും കുറവുണ്ടെന്ന് എം. വിന്‍സെൻറ് കുറ്റപ്പെടുത്തി. മേയറുടെ പ്രായത്തെക്കാള്‍ പ്രവര്‍ത്തന പാരമ്പര്യമുള്ളവരാണ് നഗരസഭക്കുമുന്നില്‍ സമരമിരിക്കുന്നത്. സാധാരണ പ്രതിപക്ഷത്തുള്ളവര്‍ സമരമിരുന്നാല്‍ അവരെ പോയി കാണുന്നതാണ് പതിവ്.
എന്നാല്‍, ഈ മേയര്‍ സമരപ്പന്തലിനുമുന്നില്‍ വലിയ ടി.വി െവച്ച് അവരുടെ പ്രസംഗം ഉച്ചത്തിൽ കേൾപ്പിക്കുകയാണ്. പണാപഹരണ വിഷയത്തിൽ ബി.ജെ.പി നടത്തുന്ന സമരം തട്ടിപ്പാണ്. ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയിൽ ഭൂരിപക്ഷമുള്ള അവരാണ് നികുതി വരുമാനത്തെക്കുറിച്ച് പരിശോധിക്കേണ്ടതെങ്കിലും അതു ചെയ്യാതെ സമരം നടത്തുന്നത് ആത്മാർഥതയില്ലാതെയാണെന്ന് വിന്‍സെൻറ് കുറ്റപ്പെടുത്തി.
ചെറുപ്പക്കാരിയെ മേയറാക്കിയതാണ് വ്യക്തിപരമായ തേജോവധത്തിന് കാരണമെന്ന് മന്ത്രി രാധാകൃഷ്ണന് ചൂണ്ടിക്കാട്ടി. അങ്ങനെ ചെയ്താൽ ഉരുകുന്ന വെണ്ണയല്ല അവര്‍. തിരുവനന്തപുരം കോര്പറേഷന് പിടിച്ചെടുക്കാന്‍ കോടികളുമായി ഇറങ്ങിയിട്ടും ബി.ജെ.പിക്ക് ലക്ഷ്യം നേടാനായില്ല. അതിനാലാണ് അവര്‍ കോർപറേഷെൻറ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നത്. ബി.ജെ.പിയുടെ സമരാഭാസത്തിനൊപ്പം ചേർന്നുനിൽക്കണമോയെന്ന് യു.ഡി.എഫ് ആലോചിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.