തിരുവനന്തപുരം: മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് മാസ്ക്കറ്റ് ഹോട്ടലിന് സമീപത്തെ മരത്തിൽ തന്നെ തുടരുന്നു. കുരങ്ങിനെ അടുത്ത് കാണാൻ നിരവധി ആളുകളും എത്തുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി മൃഗശാല അധികൃതരെ വട്ടം ചുറ്റിക്കുന്ന ഹനുമാൻ കുരങ്ങ് എന്തായാലും പിടികൊടുക്കാൻ തയാറല്ല. മാസ്ക്കറ്റ് ഹോട്ടലിന് പിൻവശത്തെ പുളിമരത്തിലാണ് വൈകീട്ട് മുതൽ ഇരിപ്പുറപ്പിച്ചത്.
ആവശ്യത്തിന് ഭക്ഷണം കിട്ടുന്നതു കൊണ്ടാണ് കുരങ്ങ് മണിക്കൂറുകളോളം ഈ മരത്തിൽ തന്നെ തുടരുന്നതെന്നാണ് മൃഗശാല അധികൃതർ പറയുന്നത്. രണ്ട് കീപ്പർമാരെയാണ് നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. മയക്ക് വെടിവെച്ചോ വലവിരിച്ചോ കുരങ്ങിനെ പിടിക്കില്ല.
കുരങ്ങിനെ കാക്കകൾ ആക്രമിക്കാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ പറയുന്നു. നഗരത്തിൽ കുരങ്ങ് എത്തിയതറിഞ്ഞ് നിരവധി ആളുകളാണ് മാസ്ക്കറ്റ് ഹോട്ടൽ പരിസരത്തേക്ക് എത്തുന്നത്. തിരുപ്പതി സുവോളജിക്കൽ പാർക്കിൽ നിന്നാണ് രണ്ട് ഹനുമാൻ കുരങ്ങുകളെ തിരുവനന്തപുരത്തെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.