തിരുവനന്തപുരം: പ്ലാച്ചിമടയിൽ കൊക്കകോള കമ്പനിയിൽ ദുരിതം അനുഭവിച്ചവർക്ക് നഷ്ടപരിഹാരത്തിന് പ്രത്യേക ട്രൈബ്യൂണൽ രൂപവത്കരിക്കുന്നതിന് പുതിയ നിയമനിർമാണത്തിനുള്ള സാധ്യത പരിശോധിക്കുകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശെൻറ സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
നേരത്തെ നിയമസഭ പാസാക്കിയ ബിൽ രാഷ്ട്രപതി തിരിച്ചയച്ച സാഹചര്യത്തിൽ പുതിയ നിയമനിർമാണത്തിനുള്ള സാധ്യത അവലോകനം ചെയ്യുകയും അഡ്വക്കറ്റ് ജനറലുമായി കൂടിയാലോചിക്കുകയും ചെയ്യും.
നഷ്ട പരിഹാരം ലഭ്യമാക്കാൻ കൊണ്ടുവന്ന ബില്ലിെൻറ സ്പിരിറ്റിൽ നിന്ന് സർക്കാർ പിറകോട്ട് പോയിട്ടില്ല. ദേശീയ ഹരിത ട്രൈബ്യൂണൽ ആക്ടിലെ വകുപ്പുകളിൽ നിശ്ചയിച്ച കാലതാമസം കണക്കാക്കുന്ന വ്യവസ്ഥയിൽ ഇളവുനൽകണമെന്ന അപേക്ഷയോടെ പ്രാതിനിധ്യ ഹരജി ഫയൽ ചെയ്യാമെന്നും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആദിവാസി മേഖലയിൽ ഗുരുതര കുറ്റകൃത്യം നടത്തിയ കോള കമ്പനിക്കെതിരെ പട്ടികജാതി, വർഗ അതിക്രമം തടയൽ നിയമപ്രകാരമുള്ള കേസെടുത്തിട്ടില്ലെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കാതിരുന്ന ബില്ലിലെ പോരായ്മകൾ പരിഹരിച്ച് പുതിയ നിയമനിർമാണം നടത്തുന്നതിനുള്ള സാധ്യത പരിശോധിക്കണം. ദുരിതബാധിതർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.