മംഗലപുരം: കണിയാപുരത്ത് യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിലെ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച സംഭവം വിവാദത്തിൽ. പ്രതിയായ ഒന്നാം പ്രതി ഫൈസലിനെയാണ് മംഗലപുരം പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്.
മർദനമേറ്റ യുവാവിെൻറ മൊഴി പോലും രേഖപ്പെടുത്താതെയാണ് പ്രതിക്ക് പൊലീസ് ജാമ്യം കൊടുത്തത്. സംഭവം വിവാദമായതോടെ പൊലീസ് പരിക്കേറ്റ അനസ് ചികിത്സയിൽ കഴിയുന്ന പുത്തൻതോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി രാത്രിയോടെ മൊഴി രേഖപ്പെടുത്തി.
പ്രതി ഫൈസൽ കൊലപാതകശ്രമം ഉൾെപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്. 2018ൽ കൊലപാതക ശ്രമത്തിന് മംഗലപുരം പൊലീസ് ഫൈസലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
തുടർന്ന്, ഒളിവിൽ പോയ ഫൈസലിനെതിരെ കോടതിയുടെ അറസ്റ്റ് വാറൻറ് നിലനിൽക്കുമ്പോഴാണ് കഴിഞ്ഞ ദിവസത്തെ കേസിൽ പൊലീസ് സ്റ്റേഷൻ ജാമ്യം കൊടുത്തത്. ഇതിനെതിരെ സ്പെഷൽ ബ്രാഞ്ചും റിപ്പോർട്ട് സമർപ്പിച്ചു. മംഗലപുരം സ്റ്റേഷനിലെ സി.ഐ ഒരു കേസന്വേഷണത്തിെൻറ ഭാഗമായി ചെന്നൈയിലായതിനാൽ എസ്.ഐ തുളസിക്കാണ് സ്റ്റേഷൻ ചാർജ്. എസ്.ഐയാണ് പ്രതിക്ക് സ്റ്റേഷൻ ജാമ്യം നൽകിയത്.
എന്നാൽ, ജാമ്യം നേടി പുറത്തിറങ്ങിയ പ്രതിയായ ഫൈസലിനെ രാത്രി ഏഴു മണിയോടെ കണിയാപുരം മസ്താൻ മുക്ക് ജങ്ഷനിൽ െവച്ച് ഒരു സംഘം ആക്രമിച്ചു. ഫൈസലിനെ ആക്രമിച്ച കണ്ടാലറിയാവുന്ന 14 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് (308) പ്രകാരം മംഗലപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
മംഗലപുരം എസ്.ഐയുടെ ഈ നടപടിക്കെതിരെയും പ്രതിഷേധം ശക്തമായി. ലോക്ഡൗൺ കാലത്ത് മുരുക്കുംപുഴ കായലിൽനിന്ന് മത്സ്യം പിടിച്ചുകൊണ്ടുവന്ന മത്സ്യത്തൊഴിലാളികളുടെ ൈകയിൽനിന്ന് മത്സ്യം പിടിച്ചെടുത്ത് പങ്കുെവച്ചെടുത്തതിന് നടപടി നേരിട്ടയാളാണ് എസ്.ഐ തുളസി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.