തിരുവനന്തപുരം: പാലോട് രവിക്കെതിരെ പോസ്റ്റർ. ബേക്കറി ജങ്ഷനിലെ ഡി.സി.സി ഓഫിസിന് സമീപത്തെ മതിലുകളിലാണ് പോസ്റ്റർ പതിച്ചിച്ചത്. ബി.ജെ.പി അനുഭാവി, പാർട്ടി സ്ഥാനാർഥിയെ കാലുവാരി തുടങ്ങിയ ആരോപണങ്ങളാണ് പോസ്റ്ററിൽ രവിക്കെതിരെ ആരോപിക്കുന്നത്. ഔദ്യോഗിക സ്ഥാനാർഥികളെ തോൽപ്പിച്ചതാണോ ഡി.സി.സി പദവിയിലേക്ക് പാലോട് രവിയുടെ യോഗ്യതയെന്നും പോസ്റ്ററിൽ ചോദിക്കുന്നു.
പാലോട് രവിക്കെതിരെ നെടുമങ്ങാട് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന പി.എസ്. പ്രശാന്ത് നേരത്തെ പരസ്യമായി രംഗത്തെത്തിയിരുന്നു. തന്നെ കാലുവാരി തോൽപിച്ചത് പാലോട് രവിയാണെന്നാണ് അദ്ദേഹത്തിെൻറ ആരോപണം. കോൺഗ്രസ് തോൽവി പഠിക്കാൻ നിയോഗിച്ച കമീഷന് മുന്നിലും പാലോട് രവിക്കെതിരെ പ്രശാന്ത് പരാതി ഉന്നയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ജില്ലയിലെ പാർട്ടി ആസ്ഥാനത്തിന് മുന്നിൽ പോസ്റ്റർ പ്രചാരണം. ഡി.സി.സി ഓഫിസിന് സമീപത്തെ മതിലുകളിലാണ് വ്യാപകമായി പോസ്റ്റർ പതിച്ചിരുന്നത്. ശനിയാഴ്ച രാവിലെ സംഭവം ശ്രദ്ധയിൽപെട്ടയുടൻ കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെതി പോസ്റ്ററുകൾ നശിപ്പിച്ചു.
പാലോട് രവിയെ ഡി.സി.സി പ്രസിഡൻറാക്കിയത് അനീതി –പി.എസ്. പ്രശാന്ത്
തിരുവനന്തപുരം: പാലോട് രവിയെ ഡി.സി.സി പ്രസിഡൻാക്കിയത് അനീതിയാണെന്ന് കെ.പി.സി.സി സസ്പെൻഡ് ചെയ്ത ഡി.സി.സി സെക്രട്ടറി പി.എസ്. പ്രശാന്ത്. പരാതി പറഞ്ഞ തന്നെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു. തോൽപിക്കാൻ ഗൂഡാലോചന നടത്തിയ പാലോട് രവിക്ക് റിവാർഡ് നൽകുകയും ചെയ്തു. നെടുമങ്ങാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന പ്രശാന്തിനെ ദിവസങ്ങൾക്കു മുമ്പാണ് സസ്പെൻഡ് ചെയ്തത്. തന്നെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ പാലോട് രവിയുടെ നേതൃത്വത്തിൽ ഗൂഡാലോചന നടത്തിയിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡൻറിന് നേരത്തെ കത്ത് നൽകിയിരുന്നുവെന്ന് പ്രശാന്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.