തിരുവനന്തപുരം: പൊഴിയൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി ഉൗരമ്പ് പോൾ രാജ് ആൻഡ് കമ്പനിയുമായി സഹകരിച്ച് ജമാഅത്തിലെ നിർധന കുടുംബത്തിന് വീട് നിർമിച്ചുനൽകി.
വിധവയായ ഫാത്തിമാബീവിക്കാണ് കമ്പനി ഉടമ പോൾരാജ് നൽകിയ അഞ്ചു ലക്ഷം രൂപ ചെലവിട്ട് വീട് പണിയിച്ചത്. ജമാഅത്ത് ഇമാം സയ്യിദ് മഹബൂബ് സബ്ഹാനി തങ്ങളുടെ നേതൃത്വത്തിൽ ഗൃഹപ്രവേശനം നടത്തി.
യോഗത്തിൽ ജമാഅത്ത് പ്രസിഡൻറ് എം. ഹൈദരലി കമ്പനി ഉടമ പോൾരാജിനെ ആദരിച്ചു. ജമാഅത്ത് സെക്രട്ടറി എ. മുനീർ അലി, അബ്ദുൽ ഹക്കീം, അലി അക്ബർ, സക്കീർ, സുലൈമൻ, കമ്പനി പി.ആർ.ഒ എം. സിന്ധുകുമാർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.