കോവിഡ് പ്രതിരോധ രംഗത്ത് ഒറ്റയാൾ പോരാട്ടം നടത്തുന്ന കാർഡിയോളജിസ്റ്റ് ഡോ. ജയപാലിന് പ്രേം നസീർ സുഹൃത് സമിതി നഗരസ്നേഹോപഹാരം മേയർ കെ.ശ്രീകുമാർ നൽകുന്നു

ആരോഗ്യപ്രവർത്തകർ ആദരിക്കപ്പെടണം -മേയർ കെ. ശ്രീകുമാർ

തിരുവനന്തപുരം: സ്വന്തം ജീവൻ പോലും വകവക്കാതെ കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകരെയെല്ലാം സമൂഹം ആദരിക്കണമെന്ന് മേയർ കെ. ശ്രീകുമാർ. കോവിഡ് പ്രതിരോധ ജ്യൂസ് തയ്യാറാക്കി രോഗികൾക്ക് സൗജന്യമായി നൽകി വരുന്ന കാർഡിയോളജിസ്റ്റ് ഡോ. ജയപാലിന് പ്രേം നസീർ സുഹൃത് സമിതിയുടെ നഗര സ്നേഹോപഹാരം സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തലസ്ഥാനത്തെ തീരദേശ മേഖലയിലുള്ളവർക്ക് സാന്ത്വന സ്പർശമേകിയത് ആരോഗ്യ പ്രവർത്തകരാണെന്നും ഡോ. ജയപാലിനെ പോലുള്ള ഡോക്ടർമാരുടെ സേവനം ഇവിടെ ആദരിക്കപ്പെടേണ്ടതാന്നെന്നും മേയർ ചൂണ്ടിക്കാട്ടി.

സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, വിമൽ സ്റ്റീഫൻ, പ്രവാസി ബന്ധു അഹമ്മദ്, അരവിന്ദൻ, ഡോക്ടർമാരായ ദീപ്തി, മോഹനൻ എന്നിവർ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.