സംസ്ഥാന അധ്യാപക അവാർഡ് നേടിയ കെ. സ്വാമിനാഥന് പ്രേം നസീർ സുഹൃത് സമിതി ഉപഹാരം ഡി.കെ.മുരളി എം.എൽ.എ സമർപ്പിക്കുന്നു

വിദ്യാഭ്യാസ സംസ്ക്കാരം കുട്ടികൾക്ക് അറിവ് നൽകും -ഡി.കെ.മുരളി എം.എൽ.എ

തിരുവനന്തപുരം: പുതിയ വിദ്യാഭ്യാസം സംസ്ക്കാരത്തിലൂടെ കുട്ടികൾക്ക് പുത്തൻ അറിവുകൾ പകർന്ന് നൽകുമെന്നും, അധ്യാപക ശൈലിയിൽ അതിലൊക്കെ മാറ്റങ്ങൾ വന്നെന്നും ഡി.കെ.മുരളി എം.എൽ.എ. സംസ്ഥാന അധ്യാപക അവാർഡ് നേടിയ കെ. സ്വാമിനാഥന് പ്രേം നസീർ സുഹൃത് സമിതി നൽകിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലോട് പേരക്കുഴി എൽ.പി.സ്കൂളിൽ നടന്ന ചടങ്ങിൽ നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ദീപാ സുരേഷ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം. ഉദയകുമാർ, സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പ്രവാസി ബന്ധു ഡോ. എസ്.അഹമ്മദ്, പത്രപ്രവർത്തകൻ കൃഷ്ണ രാജ്, പി.ടി.എ.പ്രസിഡണ്ട് രാജീവ് എന്നിവർ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.