തൊഴില്‍ മേഖലയിലെ സ്ത്രീസാന്നിധ്യം 50 ശതമാനമാക്കും -മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: തൊ​ഴി​ല്‍ മേ​ഖ​ല​യി​ലെ സ്ത്രീ​ക​ളു​ടെ സാ​ന്നി​ധ്യം 50 ശ​ത​മാ​ന​മാ​ക്കി ഉ​യ​ര്‍ത്തു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സാ​മ്പ​ത്തി​ക സ്വ​യം​പ​ര്യാ​പ്ത​ത​യി​ലേ​ക്ക് സ്ത്രീ​ക​ളെ ന​യി​ച്ചാ​ല്‍ മാ​ത്ര​മേ സ്ത്രീ​പു​രു​ഷ സ​മ​ത്വം പൂ​ര്‍ണ​മാ​യി സാ​ധ്യ​മാ​കൂ. സ​ര്‍ക്കാ​റും അ​തി​നാ​യി ശ്ര​മി​ക്കു​ക​യാ​ണ്. ദേ​ശീ​യ സ​ര​സ്സ്​​ മേ​ള ക​ന​ക​ക്കു​ന്നി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​​ദ്ദേ​ഹം. സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​വ​ര്‍ഷം കൊ​ണ്ട് 40 ല​ക്ഷം പേ​ര്‍ക്ക് തൊ​ഴി​ല്‍ ന​ല്‍കാ​നാ​ണ് സ​ര്‍ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ്രാ​ദേ​ശി​ക സാ​മ്പ​ത്തി​ക വി​ക​സ​ന​ത്തി​ന്‍റെ നോ​ഡ​ല്‍ യൂ​നി​റ്റു​ക​ളാ​യാ​ണ് കു​ടും​ബ​ശ്രീ​യെ ക​ണ​ക്കാ​ക്കു​ന്ന​ത്. കോ​വി​ഡ് ഏ​ൽ​പി​ച്ച ആ​ഘാ​ത​ത്തി​ല്‍നി​ന്ന് തി​രി​ച്ചു​വ​രി​ക​യാ​ണ് ലോ​കം. ന​മ്മു​ടെ​നാ​ടും ആ ​പാ​ത​യി​ലാ​ണ്. വ​ന്‍കി​ട സം​രം​ഭ​ങ്ങ​ള്‍ക്ക് സ​മാ​ന​മാ​യി ചെ​റു​കി​ട സം​രം​ഭ​ങ്ങ​ളെ​യും പ​രി​പോ​ഷി​പ്പി​ക്കു​ക​യെ​ന്ന സ​ര്‍ക്കാ​ര്‍ ന​യം ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ക​ന​ക​ക്കു​ന്നി​ൽ ഏ​പ്രി​ൽ 10 വ​രെ ന​ട​ക്കു​ന്ന മേ​ള​യി​ൽ 250 ഉ​ൽ​പ​ന്ന പ്ര​ദ​ർ​ശ​ന വി​പ​ണ​ന സ്റ്റാ​ളു​ക​ളും 25 ഫു​ഡ്​ കോ​ർ​ട്ടു​ക​ളു​മാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി, മേ​യ​ര്‍ ആ​ര്യ രാ​ജേ​ന്ദ്ര​ന്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഡി. ​സു​രേ​ഷ്‌​കു​മാ​ര്‍, വി.​കെ. പ്ര​ശാ​ന്ത് എം.​എ​ല്‍.​എ, കു​ടും​ബ​ശ്രീ എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ പി.​ഐ. ശ്രീ​വി​ദ്യ, ത​ദ്ദേ​ശ​വ​കു​പ്പ് അ​ഡീ.​ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദ മു​ര​ളീ​ധ​ര​ന്‍, കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​ന്‍ കോ​ഓ​ഡി​നേ​റ്റ​ര്‍ ഡോ.​കെ.​ആ​ര്‍. ഷൈ​ജു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

1000ത്തോളം സംരംഭകർ

തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 1000ത്തോളം സംരംഭകരാണ് വിപണന സ്റ്റാളുകളിലും ഫുഡ്കോർട്ടിലുമായി മേളയുടെ ഭാഗമാകുന്നത്. വനിതാ സ്വയംസഹായ സംഘങ്ങൾ നിർമിക്കുന്ന കരകൗശല, കൈത്തറി, തദ്ദേശനിർമിത ഭക്ഷ്യോൽപന്നങ്ങൾ തുടങ്ങിയവയുടെ പ്രദർശനവും വിപണനവും മേളയുടെ ആകർഷണീയത വർധിപ്പിക്കും. ഇന്ത്യ ഓൺ യുവർ പ്ലേറ്റ് എന്ന ആശയത്തിന് കീഴിൽ 15 സംസ്ഥാനങ്ങളിൽനിന്നുള്ള 100ലധികം തദ്ദേശ വനിത സംരംഭകരാണ് ഇന്ത്യ ഫുഡ് കോർട്ടിലെത്തുക.

സെമിനാറുകൾ, ചർച്ചകൾ, ഓപൺ ഫോറങ്ങൾ തുടങ്ങിയവയും മേളയുടെ ഭാഗമായി ഉണ്ടാകും. ഇതിനുപുറമെ എല്ലാ ദിവസവും പ്രശസ്ത കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികളും മേളയുടെ മാറ്റുകൂട്ടും. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രമുഖ സീരിയൽ താരം മനീഷ മഹേഷും സംഘവും അവതരിപ്പിക്കുന്ന തീം ഡാൻസ് അരങ്ങേറും.

Tags:    
News Summary - presence of women in the employment sector will be increased to 50 per cent - CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.