തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളുടെ ചുറ്റുമുള്ള സുരക്ഷ ശക്തമാക്കി.കണ്ണൂർ സെൻട്രൽ ജയിലിലെ ഭക്ഷ്യോൽപാദന യൂനിറ്റിൽനിന്ന് രണ്ട് ലക്ഷത്തോളം രൂപ മോഷണം പോയ സാഹചര്യത്തിൽ ജയിൽ ഡി.ജി.പി ഋഷിരാജ് സിങ്ങിെൻറ നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് നടപടി. വലിയതുകകൾ കൈവശം െവക്കരുതെന്നും നിർേദശിച്ചിട്ടുണ്ട്. ജയിലിന് പുറത്തുനിന്നുള്ള ആരെങ്കിലും കടന്നുകയറി പണം മോഷ്ടിച്ചതാണോയെന്ന സംശയമുണ്ട്. പ്രധാനപ്പെട്ട ജയിലുകളിലൊക്കെ സുരക്ഷ സംവിധാനം ശക്തമാക്കിയതായി ജയിൽ വകുപ്പ് വൃത്തങ്ങൾ അറിയിച്ചു.
പല ജയിലുകളിലും സി.സി.ടി.വികൾ സ്ഥാപിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ ബോധപൂർവം അത് കേടുവരുത്തുന്ന രീതിയുണ്ട്. അത് പരിഹരിക്കാനുള്ള നടപടിയും കൈക്കൊണ്ടിട്ടുണ്ട്. ജയിലുകൾ കേന്ദ്രീകരിച്ച് ഭക്ഷണ, വസ്ത്ര, കരകൗശല യൂനിറ്റുകളും പെട്രോൾ പമ്പുകളുമൊക്കെയുണ്ട്. അവിടങ്ങളിൽനിന്ന് ലഭിക്കുന്ന വരുമാനം ഒരുദിവസം ജയിലുകളിൽ സൂക്ഷിച്ചശേഷം പിറ്റേന്ന് അക്കൗണ്ടിേലക്ക് അടയ്ക്കുന്ന രീതിയാണുള്ളത്.
കണ്ണൂർ സെൻട്രൽ ജയിലിെൻറ സുരക്ഷ ചുമതല ഇന്ത്യൻ റിസർവ് ബറ്റാലിയൻ (െഎ.ആർ.ബി) അംഗങ്ങൾക്കായിരുന്നു. ഇൗ സംഘാംഗങ്ങളുടെ ശ്രദ്ധക്കുറവ് മൂലമാണ് മോഷണം നടന്നതെന്ന വിലയിരുത്തലിൽ ജയിൽ ഡി.ജി.പിയുടെ ആവശ്യപ്രകാരം ടീമിനെ മാറ്റുന്ന നടപടികൾ െഎ.ആർ.ബി ഡയറക്ടർ കൈക്കൊള്ളുകയും ചെയ്തു.
ഉദ്യോഗസ്ഥ വീഴ്ചെയക്കുറിച്ച് അന്വേഷിച്ച് തിങ്കളാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരേമഖല ജയിൽ ഡി.െഎ.ജി വിനോദ് കുമാറിനെ ചുമതലപ്പെടുത്തി. തടവുകാരുടെ നീക്കങ്ങൾ ഉൾപ്പെടെ നിരീക്ഷിക്കുന്ന നടപടികളും സ്വീകരിച്ചിട്ടുണ്ട്.
കോവിഡ് വ്യാപന സാഹചര്യത്തിൽ തടവുകാരുടെ പരിശോധന ശക്തമായി തുടരുകയാണെന്ന് ജയിൽ വകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.