നെടുമങ്ങാട്: രണ്ടു ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങളും കണക്കിൽപെടാത്ത 2,80,000 രൂപയും പിടിച്ചെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മയക്കുമരുന്ന്, കുഴൽപണം, സ്ഫോടകവസ്തുക്കൾ എന്നിവ കണ്ടെത്തുന്നതിെൻറ ഭാഗമായി റൂറൽ ഷാഡോ ഡാൻസഫ് ടീമും നെടുമങ്ങാട് പൊലീസും ചേർന്നു നടത്തിയ റെയ്ഡിലാണ് പനവൂർ ആറ്റിൻപുറത്ത് ഗവ. സ്കൂളിന് സമീപം കിരീടം സലിം എന്ന സലീമിെൻറ പ്രൊവിഷൻ സ്റ്റോറിലും ചേർന്നുള്ള വീട്ടിലെയും രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 1600 ഓളം കവർ പുകയില ഉൽപന്നങ്ങളും കണക്കിൽപെടാത്ത 2,80000 രൂപയും പിടിച്ചെടുത്തത്.
തിരു. റൂറൽ എസ് പി പി.കെ. മധുവിെൻറ നിർദേശനുസരണം നർകോട്ടിക് ഡി.വൈ.എസ്.പി. അനിൽകുമാറിെൻറയും നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷിെൻറയും നേതൃത്വത്തിൽ നെടുമങ്ങാട് എസ്.െഎ ശ്യാമ, ഷാഡോ എസ്.െഎ ഷിബു, എ.എസ്.െഎമാരായ സുനിലാൽ, സജു എസ്, സി.പി.ഒ നെവിൽരാജ്, സി.പി.ഒമാരായ സതികുമാർ, വിജേഷ്, രാജേഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.