തിരുവനന്തപുരം: പൂജപ്പുര ജയിലിലെ തടവുകാർക്ക് ഇനി വിശ്രമവേളകൾ ആനന്ദകരമാക്കാം. ഇതിനായി ജയിലിനുള്ളിൽ റേഡിയോ ചാനൽ പ്രക്ഷേപണം ആരംഭിച്ചു. ഫ്രീഡം സിംഫണി എന്നാണ് പുതിയ ചാനലിെൻറ പേര്. സ്വിച്ച് ഓൺ കർമം ശനിയാഴ്ച ജയിൽമേധാവി ഋഷിരാജ് സിങ് നിർവഹിച്ചു.
ജയിലിലെ അന്തേവാസികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും അവരോട് സംവദിക്കാനുള്ള കൂടുതൽ മാർഗങ്ങൾ കണ്ടെത്തുകയുമാണ് ലക്ഷ്യം. അഞ്ച് അന്തേവാസികളെ നിരന്തരം പരിശീലിപ്പിച്ചും സ്വകാര്യ എഫ്.എം. ചാനലുകൾ കേൾപ്പിച്ചുമാണ് വാർത്തെടുത്തത്. സ്വകാര്യ എഫ്.എമ്മിനോട് കിടപിടിക്കുന്നരീതിൽ, ആദ്യ ഘട്ടത്തിൽ നേരത്തേ റെക്കോഡ് ചെയ്തിട്ടാണ് കേൾപ്പിക്കുന്നത്. ഭാവിയിൽ ഇത് ലൈവ് റേഡിയോ ആക്കാനുള്ള ശ്രമമുണ്ട്.
ഓഡിയോഗ്രാഫി കോഴ്സ് പാസായവരും ഈ റേഡിയോ ജോക്കികളിലുണ്ട്. വിയ്യൂർ സെൻട്രൽ ജയിലിലും ജയിൽ റേഡിയോ പ്രവർത്തിക്കുന്നു. തുടക്കത്തിൽ ആഴ്ചയിൽ ഒരുദിവസം ഒരു മണിക്കൂർ വീതമുള്ള പരിപാടിയാകും പ്രക്ഷേപണം ചെയ്യുക. തടവുകാരുടെ കഥകൾ, കവിത, ലേഖനങ്ങൾ, ചിത്രരചനകൾ എന്നിവ സമാഹരിച്ച് 'സൃഷ്ടി' എന്ന പേരിൽ പുറത്തിറക്കിയ മാഗസിനിെൻറ പ്രകാശന കർമവും ജയിൽമേധാവി നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.