തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെക്കൂടി ഉള്‍പ്പെടുത്താൻ സര്‍ക്കാറിന് ശിപാര്‍ശ നല്‍കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. മികവ് തെളിയിച്ച ഉദ്യോഗസ്ഥര്‍ക്ക് ബാഡ്ജ് ഓഫ് ഓണര്‍ ഉള്‍പ്പെടെ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളില്‍ മികവ് കാട്ടിയ 262 പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള 2019 ലെ ബാഡ്ജ് ഓഫ് ഓണര്‍ സംസ്ഥാനത്ത് അഞ്ച് കേന്ദ്രങ്ങളില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു.
പൊലീസ് ആസ്ഥാനത്ത് ഡി.ജി.പിയാണ് ബഹുമതി വിതരണം ചെയ്തത്. തൃശൂര്‍ കേരള പൊലീസ് അക്കാദമിയില്‍ എ.ഡി.ജി.പി ഡോ.ബി. സന്ധ്യയും കൊച്ചി സിറ്റി ജില്ല പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പി കെ. പത്മകുമാറും തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജില്‍ എ.ഡി.ജി.പി ഡോ. ഷേഖ് ദര്‍വേശ് സാഹിബും കോഴിക്കോട് ഉത്തരമേഖലാ ആസ്ഥാനത്ത് ഐ.ജി അശോക് യാദവും പുരസ്കാരം സമ്മാനിച്ചു. സായുധസേനാവിഭാഗത്തിലെ 60 ഉദ്യോഗസ്ഥര്‍ക്ക് കമേൻറഷന് ഡിസ്ക്കും സമ്മാനിച്ചു.
മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍നിന്ന് 19 പേര് പൊലീസ് മേധാവിയുടെ കമേൻറഷന് സര്‍ട്ടിഫിക്കറ്റിനും അര്‍ഹരായി. വിവിധ മേഖലകളിലെ മികവുറ്റ പ്രവര്‍ത്തനം കണക്കിലെടുത്ത് ഐ.ജി വിജയ് എസ്. സാക്കറെ, ഡി.ഐ.ജി മാരായ പി. പ്രകാശ്, എസ്. സുരേന്ദ്രന്, കോരി സഞ്ജയ് കുമാര്‍ ഗുരുഡിന്, കാളിരാജ് മഹേഷ് കുമാര്‍, എസ്.പി മാരായ രാഹുല്‍ ആര്. നായര്‍, കെ.ജി. സൈമണ്‍, ഡോ.ദിവ്യ വി. ഗോപിനാഥ്, ടി. നാരായണന്, കാര്‍ത്തിക്.കെ, ഹരിശങ്കര്‍, ജി. പൂങ്കുഴലി, ഇളങ്കോ.ജി, ടി.എഫ്. സേവ്യര്‍, വി. അജിത്, ബി. കൃഷ്ണകുമാര്‍, രാജേഷ്.എന്‍, സുനില്‍.എം.എല്‍, കെ.എല്‍. ജോണ്‍കുട്ടി എന്നിവര്‍ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതി സ്വീകരിച്ചു. എസ്.പിമാരായ ആര്. നിശാന്തിനി, ചൈത്ര തെരേസ ജോണ്‍ എന്നിവര്‍ കമേൻറഷന് ഡിസ്ക് ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.