തിരുവനന്തപുരം: ദീപാവലിക്ക് പടക്കംപൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവ്. അന്തരീക്ഷ മലിനീകരണം കുറഞ്ഞ ഹരിത പടക്കങ്ങള്‍ ഉപയോഗിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിർദേശപ്രകാരമാണ് സംസ്ഥാന സർക്കാരിന്റെ ഉത്തരവ്. രാത്രി എട്ടുമുതൽ 10വരെ മാത്രമാണ് പടക്കം പൊട്ടിക്കാനുള്ള സമയം. എന്നാല്‍, ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് രാത്രി 11.55 മുതല്‍ 12.30 വരെ പടക്കം പൊട്ടിക്കാം.
അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്. സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ജില്ല കലക്ടര്‍മാരും ജില്ല പൊലീസ് മേധാവികളും ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.