വിതുര: റോഡിന്റെ അവശേഷിച്ച ഭാഗംകൂടി ഇടിഞ്ഞതോടെ തെക്കന്‍ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി പൂർണമായും ഒറ്റപ്പെട്ടു. പന്ത്രണ്ടാമത്തെ ഹെയർപിൻ വളവിലാണ് റോഡ് പൂർണമായി തകർന്നത്. നേരത്തേ ഇടിഞ്ഞതിന്റെ ബാക്കിയുള്ള റോഡാണ് ഇടിഞ്ഞുവീണത്.
കഴിഞ്ഞ മാസം റോഡ് തകർന്നതോടെ പൊന്മുടി അടച്ചിരുന്നു. ഇനിമുതൽ 12ാം വളവിന് മുകളിലേക്ക് വാഹനങ്ങൾക്ക് കടന്നു പോകാനായില്ല. തിങ്കളാഴ്ച ഉച്ചക്കുശേഷം പെയ്ത മഴയിലാണ് റോഡ് പൂർണമായി തകർന്നത്. തോട്ടം തൊഴിലാളികൾക്കും പൊന്മുടി പൊലീസ് സ്റ്റേഷനിൽ ജോലിചെയ്യുന്ന പൊലീസുകാർക്കും പൊലീസിന്റെ വയർലെസ് സ്റ്റേഷനിലെ ജീവനക്കാർക്കും കാൽനടയായി മാത്രമേ ഇവിടെ എത്തിച്ചേരാനാകൂ.
22 ഹെയർപിൻ വളവുകളാണ് പൊന്മുടി റോഡിലുള്ളത്. കഴിഞ്ഞ മാസം ഭാഗികമായി തകർന്ന റോഡ് അടിയന്തരമായി നന്നാക്കുന്നതിനിടയിലാണ് ബാക്കിയുണ്ടായിരുന്ന ഭാഗം ഇടിഞ്ഞത്. അന്ന് റോഡിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സ്ഥലം സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.