പൂവാർ: എ.ടി.എം കൗണ്ടറിൽനിന്ന് കിട്ടിയ 10000 രൂപ ബാങ്ക് അധികൃതർക്ക് കൈമാറിയ പൂവാർ മുതുക്ക് പ്ലാവിളയിൽ ശ്രീധരനെ ബാങ്കധികൃതരും പൂവാർ പൊലീസും അഭിനന്ദിച്ചു. കഴിഞ്ഞദിവസം പൂവാർ ബസ്സ്റ്റാൻഡ് ജങ്ഷനിലെ എസ്.ബി.ഐ എ.ടി.എമ്മിൽ നിന്നാണ് പണം കണ്ടെത്തിയത്.
കാർഡ് ഇട്ട് പണം പിൻവലിക്കാൻ ശ്രമിക്കുമ്പോഴാണ് 500 രൂപയുടെ 20 നോട്ടുകൾ പുറത്തേക്ക് തള്ളി നിൽക്കുന്നത് ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ തൊട്ടടുത്ത എ.ടി.എമ്മിൽനിന്ന് തനിക്കാവശ്യമായ തുക പിൻവലിച്ച ശേഷം കണ്ടുകിട്ടിയ പണവുമായി പഞ്ചായത്തംഗം സജയകുമാറിനെയും കൂട്ടി പൂവാർ സ്റ്റേഷനി ലെത്തി പൊലീസിന് കൈമാറി.
വിവരം അറിയിച്ചതിനെ തുടർെന്നത്തിയ എസ്.ബി.ഐ പൂവാർ ബ്രാഞ്ച് മാനേജർ പൊലീസിെൻറ സാന്നിധ്യത്തിൽ ശ്രീധരനിൽനിന്ന് പണം ഏറ്റുവാങ്ങി. ഉടമസ്ഥനില്ലാതെ ലഭിച്ച പണം അധികൃതരെ ഏൽപിക്കാൻ തയാറായ ശ്രീധരൻറ നടപടി എല്ലാവർക്കും മാതൃകയാണെന്ന് പൊലീസും ബാങ്ക് മാനേജരും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.