അമ്പലത്തറ: സ്കൂളുകള്‍ തുറന്നെങ്കിലും വിദ്യാർഥികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി പ്രഖ്യാപിച്ച സ്കൂള്‍ സേഫ്റ്റി ഓഫിസര്‍ സംവിധാനം പല സ്കൂളുകളിലും അവതാളത്തില്‍. ഇത് കാരണം വിദ്യാലയങ്ങള്‍ക്ക് അകത്തും പുറത്തും കുട്ടികള്‍ക്ക് സുരക്ഷയൊരുക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
സ്വകാര്യ സ്കൂളുകള്‍ നിരീക്ഷണ കാമറ സംവിധാനങ്ങളടക്കം ഒരുക്കിയും പ്രത്യേക സേഫ്റ്റി ഓഫിസര്‍മാരെ നിയോഗിച്ചും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുമ്പോള്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ ഇവയൊന്നുമില്ലാത്ത സ്ഥിതിയാണ്.
കരിക്കകം സ്കൂള്‍ വാന്‍ അപകടത്തില്‍ നിരവധി കുരുന്നുകള്‍ മരിച്ചതിനെ തുടര്‍ന്നാണ് എല്ലാ സ്കൂളുകളിലും സേഫ്റ്റി ഓഫിസര്‍മാരെ നിയോഗിക്കണമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ നിർദേശം നല്‍കിയത്. അധ്യാപനമൊഴികെയുള്ള ഉത്തരവാദിത്തങ്ങള്‍ വഹിക്കാന്‍ മിക്ക സ്കൂളുകളിലും അധ്യാപകര്‍ തയാറാകാത്തതാണ് സേഫ്റ്റി ഓഫിസര്‍ നിയമന നിർദേശം നടപ്പാക്കുന്നതിെൻറ പ്രധാന തടസ്സം.
നഗരത്തിലെ പല പ്രധാന സ്കൂളുകള്‍ക്ക് സമീപം ലഹരി വില്പന സംഘങ്ങള്‍ സജീവമാണ്. ഇതിന് പുറമെ സ്കൂളുകള്‍ക്ക് മുന്നിലും ബസ് സ്റ്റാൻഡുകളിലും പെണ്‍കുട്ടികളെ ശല്യം ചെയ്യുന്ന സംഘങ്ങളും സജീവമാണ്. തീരദേശത്തെ രണ്ടു സ്കൂളുകള്‍ക്ക് മുന്നിൽ കഞ്ചാവ് വിതരണം ചെയ്തിരുന്നവരെ കഴിഞ്ഞ മാസമാണ് പൊലീസ് പിടികൂടിയത്. ആയിരത്തിലധികം പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന നഗരത്തിലെ പ്രധാനപ്പെട്ട മണക്കാട് ഗേള്‍സ് ഹൈസ്കൂളിനുള്ളിലും പുറത്തും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നിരീക്ഷണത്തിനായി കാമറകള്‍ സ്ഥാപിക്കണമെന്ന വര്‍ഷങ്ങളായുള്ള രക്ഷാകര്‍ത്താക്കളുടെ ആവശ്യവും അവഗണിക്കെപ്പടുന്നു. മറ്റ് സർക്കാർ സ്കൂളുകളുടെ സ്ഥിതിയും സമാനമാണ്.
കമലേശ്വരം സ്കൂളില്‍ പുറത്ത് നിന്നുള്ളവര്‍ കടക്കുന്നെന്ന ആക്ഷേപം ശക്തമാണ്. ഇവിടെ ഇതുമൂലം പ്രശ്നങ്ങളും പതിവാണ്. സേഫ്റ്റി ഓഫിസര്‍മാരെ നിയോഗിച്ചാല്‍ ഇവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ കെണ്ടത്താനും വേഗത്തില്‍ നടപടികൾ സ്വീകരിക്കാനും കഴിയും. സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന പല വാഹനങ്ങളും ഇന്‍ഷുറന്‍സ് പോലും ഇല്ലാതെയാണ് സർവിസ് നടത്തുന്നത്. ഈ വിവരങ്ങള്‍ കൃത്യമായി പരിശോധിക്കാനും സേഫ്റ്റി ഓഫിസര്‍ സംവിധാനമുണ്ടെങ്കിൽ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.