തിരുവനന്തപുരം: വിവാഹ വാഗ്ദാനം നടത്തി പതിനാലുകാരിയെ പീഡിപ്പിച്ച പോക്സോ കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും 50000 രൂപ പിഴയും. തമ്പാനൂർ സ്വദേശി രാജേഷിനെ (31) യാണ് തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആർ. ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം.
2012 ൽ പ്രതി വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് തമ്പാനൂർ സ്വദേശിനിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. രണ്ടു വർഷം പ്രതി തെൻറ വീട്ടിൽ താമസിപ്പിച്ചു. 2014ൽ പെൺകുട്ടി പനി പിടിച്ച് ആശുപത്രിയിൽ ചികിത്സയിലായി. ഇതിനു ശേഷം പ്രതി പെൺകുട്ടിയെ കാണാൻ പോയില്ല. പ്രതിയുടെ അമ്മയോട് തിരക്കിയപ്പോൾ 18 വയസ്സ് തികയുമ്പോൾ വിവാഹം കഴിക്കാമെന്ന് ഉറപ്പുകൊടുക്കുകയായിരുന്നു. എന്നാൽ, പ്രതി മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. താൻ കബളിപ്പിക്കപ്പെട്ടെന്നറിഞ്ഞപ്പോൾ പെൺകുട്ടി കേൻറാൺമെൻറ് സ്റ്റേഷനിൽ പരാതി നൽകി.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, മുൻ പ്രോസിക്യൂട്ടറായിരുന്ന വൽസാ വർഗീസ് എന്നിവർ ഹാജരായി. പിഴ തുക പെൺകുട്ടിക്ക് നൽകാൻ കോടതി വിധിച്ചിട്ടുണ്ട്. സർക്കാർ പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും വിധിന്യായത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.