തിരുവനന്തപുരം: പാറശ്ശാല ഷാരോൺ കൊലക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മാവന് ഉപധികളോടെ കോടതി ജാമ്യം അനുവദിച്ചു. കേസിലെ മൂന്നാം പ്രതി നിർമല കുമാരൻ നായർക്കാണ് തിരുവനന്തപുരം ജില്ല സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.
ആറു മാസത്തേക്ക് പാറശ്ശാല പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിപ്പിക്കരുത്, 50,000 രൂപ അല്ലെങ്കിൽ രണ്ടു ജാമ്യക്കാർ, ഇതിൽ ഒരാൾ കേരളത്തിൽ ഉള്ളവരായിരിക്കണം, ജാമ്യം നിൽക്കുന്ന വ്യക്തികളെ നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് വിശ്വാസം വരണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
നേത്തേ ഗ്രീഷ്മയുടെ മാതാവും കേസിലെ രണ്ടാംപ്രതിയുമായ സിന്ധുവിന് ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു. അഭിഭാഷകനായി അഡ്വ. ശാസ്തമംഗലം എസ്. അജിത് കുമാർ പ്രതികൾക്കായി ഹാജരായി.
2022 ഒക്ടോബർ 25 നാണ് ഷാരോൺ മരിക്കുന്നത്. വിവാഹത്തിന് കാമുകനായ ഷാരോൺ തടസ്സം നിൽക്കുമെന്ന് ഭയന്ന് ഗ്രീഷ്മ ഷാരോണിന് കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയെന്നാണ് പൊലീസ് കേസ്. സംഭവം നടന്ന് 85 ദിവസത്തിനകം പൊലീസ് കുറ്റപത്രം സമർപ്പിച്ചതിനാൽ ഗ്രീഷ്മക്ക് ജയിലിൽ കിടന്ന് വിചാരണ നേരിടേണ്ടിവരും.
ഗ്രീഷ്മയുടെ മാതാവ്, അമ്മാവൻ എന്നിവർക്കെതിരെ തെളിവ് നശിപ്പിക്കൽ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. അതിനാലാണ് ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.