തിരുവനന്തപുരം: രണ്ട് വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ മാതാവിനും രണ്ടാനച്ഛനും ജീവപര്യന്തം കഠിനതടവും പിഴയും. വര്‍ക്കല ചെറുന്നിയൂര്‍ ഞെക്കാട് പോസ്റ്റാഫിസിന് സമീപം യു.എസ് നിവാസില്‍ രജീഷ്, ഉത്തര എന്നിവരെയാണ് വിവിധ വകുപ്പുകളിലായി ആറാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ജീവപര്യന്തം കഠിന തടവിനും ലക്ഷം രൂപ പിഴയും വിധിച്ചത്.
2018 ഡിസംബര്‍ 15നാണ് രണ്ട് വയസ്സുകാരൻ ഏകലവ്യനെ അവശനിലയില്‍ ചെറുന്നിയൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചത്. കുട്ടിക്ക് വയറിളക്കവും ചര്‍ദ്ദിയും ആണെന്നാണ് മാതാവ് ഉത്തര ഡോക്ടറോട് പറഞ്ഞിരുന്നത്.
കുട്ടിയുടെ അവശനില കണ്ട ഡോക്ടര്‍ എത്രയും വേഗം വെഞ്ഞാറുമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കാന്‍ നിർദേശിക്കുകയായിരുന്നു. വെഞ്ഞാറമൂട്ടിലേക്ക് പോകുന്ന വഴി കുട്ടിയുടെ നില വഷളായതിനെ തുടര്‍ന്ന് ആറ്റിങ്ങല്‍ വലിയകുന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പോസ്റ്റ്മാര്‍ട്ടത്തില്‍ കുട്ടിക്ക് 65ഓളം ആന്തരിക മുറിവുകള്‍ കണ്ടെത്തിയിരുന്നു. വയറ്റിലേറ്റ ശക്തമായ തൊഴി കാരണം കുട്ടിയുടെ അന്നനാളം ചുരുങ്ങിയ അവസ്ഥയിലായിരുന്നു.
പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് രജീഷ് കുട്ടിയെ നിരന്തരം മർദിച്ചിരുന്നതായി ഉത്തര മൊഴി നല്‍കിയത്. ഉത്തരയുടെ ആദ്യ ഭര്‍ത്താവിലെ കുട്ടിയായിരുന്നു ഏകലവ്യന്. കുട്ടിയെ എങ്ങനെയും ഒഴിവാക്കാനുള്ള രജീഷിന്റെ ക്രൂരതക്ക് ഉത്തരയുടെ മൗനാനുവാദം ഉണ്ടായിരുന്നെന്നാണ് പൊലീസിന്റെ വാദം. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷാജി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.