തിരുവനന്തപുരം: ഒരു സിനിമയുടെ പേരിൽ ടൂറിസം പദ്ധതി പ്രഖ്യാപിക്കപ്പെട്ടതിെൻറ ആഹ്ലാദത്തിലാണ് സംവിധായകൻ സിബി മലയിൽ. 1989ൽ എ.കെ. ലോഹിതദാസിെൻറ തിരക്കഥയിൽ മോഹൻലാലിനെ നായകനും പാർവതിയെ നായികയുമാക്കി സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണ് കിരീടം.ചിത്രത്തിൽ സേതുമാധവൻ പിന്തിരിഞ്ഞ് നടക്കുന്ന രംഗവും സേതുമാധവെൻറയും ദേവിയുടെയും പ്രണയരംഗങ്ങളും അടുത്ത കൂട്ടുകാരനായ കേശുവുമായി സംസാരിക്കുമ്പോഴും ഒരു പാലം ഒരു മുഖ്യകഥാപാത്രം പോലെ സിനിമയോട് ചേർന്ന് നിൽക്കുന്നു. ഈ പാലം പിന്നീട് കിരീടം പാലമെന്നും തിലകൻ പാലമെന്നുമൊക്കെ അറിയപ്പെട്ടു.
ഏറെ തിരച്ചിലിനൊടുവിലാണ് താൻ സിനിമ ചിത്രീകരിക്കാനായി വെള്ളായണി പ്രദേശവും പാലവും കണ്ടെത്തിയതെന്ന് സിബി മലയിൽ ഓർക്കുന്നു. തെൻറ ചിത്രത്തിന് ദൃശ്യചാരുത കൂട്ടാനും കഥയുടെ വൈകാരിക അംശങ്ങൾക്ക് മിഴിവ് കൂട്ടാനും ലൊക്കേഷന്‍ വലിയ സ്വാധീനമുണ്ടായിരുന്നെന്ന് സിബി മലയിൽ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരത്തിൽ ഒരു സംരംഭത്തിന് മുൻകൈയെടുത്തതിന് സിബി മലയിൽ സർക്കാറിന് നന്ദി പറഞ്ഞു.
മന്ത്രി വി. ശിവൻകുട്ടി ലോക ടൂറിസം ദിനത്തിലാണ് കിരീടം പാലം ടൂറിസം പദ്ധതി പ്രഖ്യാപിച്ചത്. പ്രകൃതിരമണീയമാണ് ഈ ഭൂപ്രദേശം. വിവിധയിനം പക്ഷികൾ ഈ പ്രദേശത്ത് കണ്ടുവരുന്നു. കായലിനോട് ചേർന്ന് കുടുംബത്തോടെ വന്നിരിക്കാനുള്ള കേന്ദ്രങ്ങൾ, കായലിൽ ബോട്ടിങ്, കായൽ വിഭവങ്ങൾ രുചിക്കാനുള്ള സൗകര്യം എന്നിവയൊക്കെ ഒരുക്കി സഞ്ചാരികൾക്ക് മികച്ച ആസ്വാദനം ഉറപ്പുവരുത്തുന്ന പദ്ധതിയാകുമിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.