തിരുവനന്തപുരം: റവന്യൂ മന്ത്രിയെയും സർക്കാറിനെയും അവഹേളിക്കുന്ന വിധം നവമാധ്യമങ്ങളിൽ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് വില്ലേജ് ഒാഫിസറെ കലക്ടർ സസ്പെൻഡ് ചെയ്തു. മേൽതോന്നയ്ക്കൽ സ്പെഷൽ വില്ലേജ് ഒാഫിസർ ആർ. വിനോദിനെതിരെയാണ് നടപടി.
സർക്കാർ നയങ്ങൾ രൂപവത്കരിക്കുന്ന മന്ത്രിസഭയെയും ആക്ഷേപിക്കുന്ന വിധം പ്രചാരണം നടത്തിയെന്ന് ഉത്തരവിൽ പറയുന്നു. ലാൻഡ് റവന്യൂ കമീഷണർ ഇത് റിപ്പോർട്ട് ചെയ്തിരുന്നു. പ്രഥമ ദൃഷ്ട്യ കുറ്റക്കാരനാണെന്നും അേദ്ദഹത്തിെൻറ നടപടി സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ബോധ്യമായെന്നും ഉത്തരവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.