തിരുവനന്തപുരം: നഗരത്തിലെ എല്ലാ പൊതുകെട്ടിടങ്ങളും സ്മാർട്ട് സിറ്റി സഹായത്തോടുകൂടി സൗരോർജവത്കരിക്കും. നഗരത്തെ സോളാർ സിറ്റിയാക്കുന്ന പദ്ധതി സംബന്ധിച്ച് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
കോർപറേഷൻ പരിധിക്കുള്ളിൽ ഗാർഹിക ഉപഭോക്താക്കൾക്കായി 100 മെഗാവാട്ട് കേന്ദ്ര സബ്സിഡിയോടുകൂടി ശൃംഖല ബന്ധിത പുരപ്പുറ സൗരോർജ പ്ലാൻറ് സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികൾക്ക് അനർട്ടിനെ യോഗം ചുമതലപ്പെടുത്തി. കോർപറേഷന് കീഴിൽ വരുന്ന സാധ്യമായ സ്ഥലങ്ങളിലെല്ലാം വൈദ്യുതി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനും തീരുമാനിച്ചു.
യോഗത്തിൽ മന്ത്രി ആൻറണി രാജു മുഖ്യാതിഥിയായിരുന്നു. കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിൽ, അനർട്ട്, സ്മാർട്ട് സിറ്റി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.