വിഴിഞ്ഞം: ലക്ഷദ്വീപിനു സമീപം 300 കിലോ ഹെറോയിനും അഞ്ച് എ. കെ 47 തോക്കുകളും 1000 വെടിയുണ്ടകളുമായി പിടിയിലായ മൂന്ന് മത്സ്യബന്ധന ബോട്ടുകൾ വ്യാഴാഴ്ച വിഴിഞ്ഞത്ത് എത്തിക്കും.
വിശദമായ പരിശോധനക്കും തുടർ നടപടികൾക്കുമായാണ് ബോട്ട് വിഴിഞ്ഞത്തേക്ക് കൊണ്ടുവരുന്നത്. മാർച്ച് 18നാണ് ബോട്ടുകൾ തീരസംരക്ഷണ സേന പിടികൂടിയത്.
തീരസംരക്ഷണ സേനയുടെ കപ്പലിെൻറയും പെട്രോൾ ബോട്ടിെൻറയും കാവലിൽ വിഴിഞ്ഞത്ത് എത്തിക്കുന്ന ബോട്ടുകളിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉൾെപ്പടെയുള്ള ഏജൻസികൾ പരിശോധന നടത്തും. ഇതിലുണ്ടായിരുന്നവരെ വിശദമായി ചോദ്യം ചെയ്ത ശേഷം തുടർ നടപടികൾ സ്വീകരിക്കും. ഉച്ചയോടെ ബോട്ടുകൾ വിഴിഞ്ഞത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.