തിരുവനന്തപുരം: ബ്രെയിൻ ട്യൂമർ ബാധിച്ച് ഒരുവർഷത്തിലേറെയായി ചികിത്സയിലുള്ള ബാർബർ-ബ്യൂട്ടീഷ്യൻ തൊഴിലാളി സഹായം തേടുന്നു. വെള്ളറട ചെമ്പൂർ മഞ്ചംകോട് ചിലമ്പറ വി.എസ് ഭവനിൽ സുജിത് (34) ആണ് ചികിത്സയിൽ കഴിയുന്നത്.
മാതാവും എട്ടും പത്തും വയസ്സുള്ള രണ്ട് കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ഏകാശ്രയമാണ് സുജിത്. ബാർബർ ഷോപ്പിലെ സുജിത്തിന്റെ ജോലിയായിരുന്നു കുടുംബത്തിന്റെ ഉപജീവനം.
ഒരു വർഷം മുമ്പാണ് രോഗം കണ്ടെത്തുന്നത്. തുടർന്ന് കിടപ്പിലായി. ഇതിനിടെ കാഴ്ചയും നഷ്ടപ്പെട്ടു. വിലപിടിപ്പുള്ള മരുന്നിനും നിത്യവൃത്തിക്കും ഈ കുടുംബം ബുദ്ധിമുട്ടുകയാണ്. സുഹൃത്തുക്കളുടെയും മറ്റും സഹായത്തിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്.
തുടർചികിത്സക്കും മരുന്നിനുമെല്ലാം ഭാരിച്ച ചെലവ് വരുമെന്നതിനാൽ കരുണയുള്ളവരുടെ കനിവിലാണ് നിസ്സഹായനായ ഈ ചെറുപ്പക്കാരന്റെ പ്രതീക്ഷ. കാട്ടാക്കട കനറ ബാങ്കിൽ സുജിത്തിന്റെ പേരിൽ അക്കൗണ്ടെടുത്തിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 3869101009625, IFSC: CNRB 0003869.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.