തിരുവനന്തപുരം: കേരള സർവകലാശാല സുവോളജി വകുപ്പ് മേധാവിയോട് അപമര്യാദയായി പെരുമാറിയതിനും ചട്ടലംഘനം നടത്തിയതിനും അസിസ്റ്റൻറ് പ്രഫസർ സൈനുദ്ദീനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. സംഭവം സംബന്ധിച്ച് രജിസ്ട്രാർ നടത്തിയ പ്രാഥമിക അന്വേഷണത്തിെൻറ അടിസ്ഥാനത്തിലാണ് നടപടി. ചെമ്പഴന്തി എസ്.എൻ കോളജിലെ അധ്യാപികയുടെ കരിയർ അഡ്വാൻസ്മെൻറുമായി ബന്ധപ്പെട്ട പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെതുടർന്ന് സോഷ്യോളജി വകുപ്പ് മേധാവി ഡോ. ആൻറണി പാലയ്ക്കലിനെ വകുപ്പ് മേധാവി സ്ഥാനത്തുനിന്ന് നീക്കാനും വിഷയവിദഗ്ധൻ എന്ന നിലയിൽ സർവകലാശാലയുടെ എല്ലാ അക്കാദമിക് നോമിനേഷനുകളിൽനിന്ന് ഡീബാർ ചെയ്യാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.