കിളിമാനൂർ: പഴയകുന്നുമ്മേൽ പഞ്ചായത്തിന് കീഴിലെ പുതിയകാവ് ചന്തക്കുള്ളിൽ നിന്ന ആൽമരത്തിന്റെ കൂറ്റൻ ശിഖരം ഒടിഞ്ഞുവീണു. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിനാണ് ഭവം. ഏറെനാളായി കേടുവന്ന് അപകടനിലയിലായിരുന്നു മരം. മാർക്കറ്റിനകത്ത് മത്സ്യവിൽപന നടത്തുന്ന ഭാഗത്തേക്ക് ശിഖരം വീഴുകയായിരുന്നു. ഉച്ച സമയതിനാലും മാർക്കറ്റിനകത്ത് ആളുകൾ കുറവായതിനാലും വൻ അപകടം ഒഴിവായി.
ഞായർ, വ്യാഴം ദിവസങ്ങളിലാണ് മാർക്കറ്റ് പൂർണതോതിൽ പ്രവർത്തിക്കുന്നത്. ഈദിവസങ്ങളിൽ ഉച്ചകഴിഞ്ഞു മാത്രമാണ് ആൾത്തിരക്ക് കുറയുക. ചന്ത ഗേറ്റിനോട് ചേർന്ന് ചില കച്ചവടക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. വെഞ്ഞാറമൂട് നിന്നുമെത്തിയ അഗ്നിശമനസേന ശിഖരം മുറിച്ചുമാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.