തിരുവനന്തപുരം: ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവ് ലവ്‌ലീന ബൊർഗോഹെയിൻ കേരള സർവകലാശാലയുടെ സ്‌പോർട്‌സ് സ്‌കോളർഷിപ് വിതരണത്തിൽ മുഖ്യാതിഥിയായി. ഒളിമ്പിക്‌സിൽ സ്വർണം നേടുകയെന്നതാണ് ലക്ഷ്യമെന്നും അതിനായി കഠിനപ്രയത്നം നടത്തുമെന്നും ലവ്ലീന്‍ പറഞ്ഞു.
ടോക്യോയിൽ സ്വർണം നേടാൻ കഴിയാത്തതിെൻറ നിരാശ മാറിയിട്ടില്ല. കോവിഡ് ബാധിതയായതും ലോക്ഡൗണും തയാറെടുപ്പുകളെ പ്രതികൂലമായി ബാധിച്ചു. കാലിന് പരിക്കേറ്റതും പ്രശ്‌നമായി. തുടക്കം മാർഷൽ ആർട്‌സിലായിരുന്നു. മാർഷൽ ആർട്‌സ് മുറകൾ ഗുണം ചെയ്‌തു.
മന്ത്രി വി. ശിവൻകുട്ടി ഉപഹാരം സമ്മാനിച്ചു. ലവ്‌ലീനയുടെ പരിശീലക സന്ധ്യ ഗുരുങ്ങിനെയും ആദരിച്ചു
. വൈസ് ചാൻസലർ വി.പി. മഹാദേവൻപിള്ള അധ്യക്ഷനായി. പി.വി.സി പി.പി. അജയകുമാർ, സിൻഡിക്കറ്റ് ഫിനാൻസ് കമ്മിറ്റി കൺവീനർ കെ.എച്ച്. ബാബുജാൻ, ജയരാജ് ഡേവിഡ്, ജെ. ജെയ്‌രാജ്, ആർ. അരുൺകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.