യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: യു​വാ​വിെൻറ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഘ​ത്തി​ലെ ഒ​രാ​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. മേ​നം​കു​ളം ക​ൽ​പ​ന വാ​ർ​ഡ് സൗ​പ​ർ​ണി​ക ഭ​വ​നി​ൽ സം​ഗീ​തി(28) നെ​യാ​ണ് ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

മേ​യ് 24നാ​ണ് സം​ഭ​വം. സം​ഗീ​ത് ഉ​ൾ​പ്പെ​ട്ട എ​ട്ടം​ഗ​സം​ഘം മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി മേ​ന​കു​ളം ക്ഷേ​ത്ര​ത്തി​ന്​ സ​മീ​പ​ത്തെ ഉ​ണ്ണി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​ട​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ​ക്കെ​തി​രെ മു​മ്പ്​ പൊ​ലീ​സി​ൽ പ​രാ​തി കൊ​ടു​ത്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം.

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ​പോ​യ പ്ര​തി​ക​ളെ അ​ന്വേ​ഷി​ച്ചു​വ​ര​വെ ക​ഴ​ക്കൂ​ട്ടം സൈ​ബ​ർ സി​റ്റി അ​സി. ക​മീ​ഷ​ണ​ർ ഷൈ​നു തോ​മ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തിെൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൂ​ന്നാം​പ്ര​തി​യാ​യ ഇ​യാ​ളെ മേ​നം​കു​ളം പ​ഞ്ചാ​യ​ത്തു​ന​ട ഭാ​ഗ​ത്തു​നി​ന്ന്​ ശ​നി​യാ​ഴ്​​ച പി​ടി​കൂ​ടി​യ​ത്. ക​ഴ​ക്കൂ​ട്ടം എ​സ്.​എ​ച്ച്.​ഒ ബി​ജു, എ​സ്.​ഐ വി​ഷ്ണു, സി.​പി.​ഒ​മാ​രാ​യ അ​രു​ൺ എ​സ്. നാ​യ​ർ, സു​ജി​ത്, അ​ജു എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - the case of young man attacked; defendant being taken police custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.