ശംഖുംമുഖം: തിരുവനന്തപുരം നഗരത്തിെൻറ തിരക്കുകളില്‍ നിന്നൊക്കെ ഒഴിഞ്ഞ് ശാന്തമായി ഇരിക്കാന്‍ നഗരവാസികള്‍ െതരഞ്ഞെടുത്തിരുന്ന സ്ഥലമാണ് ശംഖുംമുഖം. വിനോദസഞ്ചാരികളുടെയും സായാഹ്ന സവാരിക്കാരുടെയും ഇഷ്ടസ്ഥലമായിരുന്ന ശംഖുംമുഖം കടപ്പുറത്തിന് ഇനിയൊരു മടങ്ങിവരവുണ്ടാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബീച്ചിനെ ആശ്രയിച്ച് കച്ചവടം നടത്തിയിരുന്നവരെല്ലാം ഇന്ന് ആശങ്കയിലാണ്. സൂനാമിയും ഓഖിയും വന്നപ്പോള്‍ പോലും ഇതുപോലെയൊരു പ്രതിസന്ധി ഇവിടത്തെ കച്ചവടക്കാര്‍ക്കും പ്രദേശവാസികള്‍ക്കും നേരിട്ടില്ല. എന്നാല്‍ വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡ് ഇന്ന് നാട്ടുകാര്‍ക്കും പുറത്ത് നിന്ന് വിമാനത്താവളത്തിലേക്ക് എത്തുന്നവര്‍ക്കും ഒരുപോലെ ദുരിതം വിതക്കുന്ന അവസ്ഥയാണ്.
കഴിഞ്ഞ കുറച്ചുവര്‍ഷമായി തീരത്തിെൻറ വ്യാപ്തി കുറഞ്ഞുവരികയാണെന്ന് സമുദ്ര ഗവേഷണരംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. 2020 ജനുവരിയില്‍ ശംഖുംമുഖത്ത് 35 മീറ്ററായിരുന്നു തീരത്തിെൻറ ദൈര്‍ഘ്യം. സാധാരണ മണ്‍സൂണില്‍ കടലെടുക്കുന്ന മണല്‍ തിരികെ നിക്ഷേപിക്കുന്നതിെൻറ അളവ് കുറയുകയാണ്. 2016 മുതല്‍ മണ്‍സൂണ്‍ കാലത്ത് കടലേറ്റത്തില്‍ തീരത്തെ റോഡുകള്‍ തകര്‍ന്നുതുടങ്ങി അഞ്ച് വര്‍ഷത്തിനിടയില്‍ റോഡിെൻറ പകുതിയിലധികവും കടലെടുത്തു.
ഓരോ വര്‍ഷവും തീരത്തേക്ക് തിരികെ നിക്ഷേപിക്കുന്ന മണ്ണിെൻറ അളവ് കുറയുന്നതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മണ്‍സൂണ്‍കാലത്ത് നദികളിലൂടെ മണ്ണ് ഒലിച്ച് സമുദ്രത്തിലെത്തുന്നത് കുറയുന്നത് തീരത്ത് പുതിയ മണ്ണടിയുന്നത് കുറയാന്‍ കാരണമാകുന്നു.
സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിെൻറ (സി.ആര്.ആര്.ഐ) സാേങ്കതികവിദ്യയിലാണ് ശംഖുംമുഖത്ത് ഡയഫ്രം വാള്നിര്മിക്കുന്നത്. തുടര്‍ച്ചയായുണ്ടാകുന്ന കടലാക്രമണത്തെ ചെറുക്കുന്ന ഡിസൈനാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഉപരിതലത്തില്‍നിന്ന് എട്ടുമീറ്റര്‍ കുഴിച്ച് അടിസ്ഥാനം നിര്‍മിച്ചാണ് ഡയഫ്രം വാള് നിര്‍മിക്കുന്നത്.
റോഡില്‍ ഓരോ ലെയറായി മണ്ണിട്ട് ഉറപ്പിച്ച് ഉപരിതലംവരെ എത്തിച്ചശേഷം ടാര്‍ ചെയ്യും. ഇനിയൊരു കടലാക്രമണം ഉണ്ടായാൽപോലും പ്രതിരോധിക്കാന്‍ കഴിയുംവിധമാണ് രൂപകല്പന. ഇതിനായി ഡയഫ്രം വാള് നിര്‍മാണത്തിെൻറ ഓരോ ഘട്ടവും സി.ആര്.ആര്.ഐ അധികൃതര്‍ പരിശോധന നടത്തണം 6.35 കോടി രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്.
വിമാനത്താവളത്തിനും ശംഖുംമുഖം ടൂറിസം കേന്ദ്രത്തിനും ഇടയിലുള്ള 240 മീറ്റര്‍ റോഡാണ് പഴയപടി ആക്കേണ്ടത്. തിരമാലകള്‍ ഇരച്ചുകയറി റോഡിലെ മണ്ണ് പൂര്‍ണമായും നഷ്ടപ്പെട്ട് വലിയ കുഴി രൂപപ്പെട്ട നിലയിലാണ്.
ഇതിനുപുറമെ തീരദേശത്തെ റോഡുകള്‍ പലതും തകര്‍ന്ന് കിടക്കുകയാണ് ശംഖുംമുഖത്തുനിന്ന് വെട്ടുകാടിലേക്ക് പോകുന്ന റോഡിെൻറ അവസ്ഥ വളരെ ശോചനീയമാണ് ഇൗ മാസം 12ന് വെട്ടുകാട് പള്ളിയില്‍ തിരുനാള്‍ ആരംഭിക്കുന്നതോടെ നിരവധി വിശ്വാസികള്‍ ഇവിടേക്കെത്തും. തകര്‍ന്ന റോഡിലൂടെ ഇവരും ദുരിതം പേറുന്ന അവസ്ഥയാണ്.
എന്നാല്‍, തകര്‍ന്ന റോഡുകള്‍ നന്നാക്കാന്‍ നേരത്തേതന്നെ കിഫ്ബി കനിഞ്ഞിട്ടും അധികൃതര്‍ മുന്‍കൈയെടുക്കാത്തതാണ് റോഡുകള്‍ തകര്‍ന്ന് കിടക്കാന്‍ കാരണം. പൂന്തുറമുതല്‍ വേളിവരെയുള്ള തീരസംരക്ഷണത്തിന് കേരള ഇന്‍ഫ്രാസ്ട്രക്ടര്‍ ഇന്‍വെസ്റ്റ്മെൻറ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) 17.80 കോടി രൂപ അനുവദിച്ചെങ്കിലും അധികൃതരുടെ അനാസ്ഥ കാരണം തുടര്‍നടപടികള്‍ ഫയലിലുറങ്ങുന്നു.
തകര്‍ന്നുപോയ റോഡിെൻറ ഭാഗം മണ്ണിട്ടുനികത്തി പുതിയ റോഡ് നിര്‍മിക്കാനുളള പദ്ധതി ഒച്ചിഴയുന്ന വേഗത്തിലാണ് നീങ്ങുന്നത്. ആഭ്യന്തര വിമാനത്താവളത്തിലേക്കും ശംഖുംമുഖത്തേക്കും എത്തുന്ന യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാറിെൻറ പല തവണയായുള്ള ഉറപ്പ്. ഇത്തരം ഉറപ്പുകള്‍ പലപ്പോഴും ജലരേഖയാകുന്ന കാഴ്ചയാണ് കാണാറ്. എന്നാല്‍ ഇത്തവണ തീരത്ത് കനത്ത മഴ പെയ്തിട്ടും കടല്‍ കൂടുതല്‍ തീരത്തേക്ക് കയറാത്തതിനാല്‍ താല്‍ക്കാലിക ആശ്വാസത്തിലാണ് പ്രദേശവാസികള്‍.
ഇൗ സമയത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിെല്ലങ്കില്‍, പിന്നീട് കടല്‍കയറി തുടങ്ങിയാല്‍ വീണ്ടും പണി നിര്‍ത്തി െവേക്കണ്ട അവസ്ഥ സംജാതമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.