വട്ടിയൂര്‍ക്കാവ്: വട്ടിയൂര്‍ക്കാവില്‍ സഹോദരങ്ങളെ വെട്ടിപ്പരിക്കേല്‍പ്പിച്ച നാലംഗ സംഘത്തെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ ആറാംകല്ല് ഇരട്ടക്കൊലക്കേസ് പ്രതി കീരി രാജീവ്, അനീഷ്, കുമാര്‍, സുധീഷ് എന്നിവര്‍ രണ്ട് ബൈക്കുകളിലായി വട്ടിയൂര്‍ക്കാവ് നെട്ടയം വേറ്റിക്കോണം ചുമടുതാങ്ങി ജങ്ഷനിലെത്തിയാണ് ആക്രണണം അഴിച്ചു വിട്ടത്.
ആക്രമികള്‍ എത്തുന്ന സമയം ജങ്ഷനില്‍ നില്‍ക്കുകയായിരുന്ന വേറ്റിക്കോണം സ്വദേശി രാജീവിനെ (34) ആക്രമി സംഘം മര്‍ദ്ദിക്കുകയും വെട്ടുകത്തികൊണ്ട് തലക്ക് വെട്ടിയതായും പൊലീസ് പറഞ്ഞു. ഈ സമയം രാജീവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അനുജന് രാജ്കുമാറിനെയും (32) ആക്രമികള്‍ വെട്ടുകയായിരുന്നു. രാജ്കുമാറിന്റെ തലയിലും മുതുകിലും വേട്ടേറ്റു.
ആക്രമണത്തിനിടെ കീരി രാജീവിന്റെ കൈയ്യില്‍ നിന്നു താഴെ വീണ വെട്ടുകത്തിയെടുത്ത് രാജ്കുമാര് പ്രാണ രക്ഷാര്‍ത്ഥം ആക്രമികള്‍ക്ക് നേരെ വീശി. ആക്രമി സംഘത്തിലെ അനീഷ്, സുധീഷ് എന്നിവര്‍ക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു. മുന്‍ വൈരാഗ്യമാണ് അക്രമണത്തിന് കാരണമെന്ന് വട്ടിയൂര്‍ക്കാവ് പൊലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ രാജീവും സഹോദരന് രാജ്കുമാറും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശപത്രിയിൽ ചികിത്സ തേടി. കൂടാതെ ആക്രമി സംഘം സംഭവസ്ഥലത്തു കിടന്ന ഒരു ഓട്ടോറിക്ഷയും പച്ചക്കറിക്കടയും അടിച്ച് തകര്‍ക്കുകയുമുണ്ടായി. അക്രമം നടത്തിയ ശേഷം രക്ഷപ്പെട്ട സംഘത്തെ സി.ഐ അജേഷിന്റെ നേതൃത്വത്തിലുളള സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.