തിരുവനന്തപുരം: വീട്ടുജോലിക്കായി കൊണ്ടുവന്ന യുവതിയെ ബലാത്സംഗം ചെയ്ത എഴുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആനയറ ആർടെക് ദീപം ഫ്ലാറ്റിൽ സ്റ്റെല്ലസ് ഫെർണാണ്ടസി (70) നെയാണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ചയാണ് യുവതിക്കുനേരെ അതിക്രമം നടന്നത്. വീട്ടിൽ ക്ലീനിങ് ജോലിക്കെന്നുപറഞ്ഞ് യുവതിയെ പ്രതി ഒാട്ടോയിൽ കയറ്റി ഫ്ലാറ്റിൽ കൊണ്ടുവന്ന ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പേട്ട എസ്.എച്ച്.ഒ ബിനുകുമാർ, എസ്.ഐ രതീഷ്, സി.പി.ഒമാരായ ഉദയൻ, ഷമി എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.