സൗ​ദി​യി​ൽ​നി​ന്ന്​ വീ​ട്ടി​ലെ​ത്തി​യ പ്ര​ദീ​ഷ് മാ​താ​വി​നൊ​പ്പം

സൗ​ദി​യി​ൽ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ​പെ​ട്ട പ്ര​ദീ​ഷ് വീ​ട്ടി​ലെ​ത്തി

ആ​റ്റി​ങ്ങ​ൽ: ജൂ​ൺ നാ​ലു​മു​ത​ൽ സൗ​ദി​യി​ൽ കാ​ണാ​താ​യ മ​ണ​മ്പൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ആ​ലം​കോ​ട് തെ​ഞ്ചേ​രി​കോ​ണം ഉ​മാ​മ​ഹേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ന്​ സ​മീ​പം താ​മ​സി​ക്കു​ന്ന പ്ര​ദീ​ഷി​നെ നാ​ട്ടി​ലെ​ത്തി​ച്ചു.

സ്പോ​ൺ​സ​ർ​ഷി​പ് മാ​റാ​ൻ ശ്ര​മി​ച്ച​തി​െൻറ പേ​രി​ൽ സൗ​ദി​യി​ൽ ക​രു​ത​ൽ ത​ട​ങ്ക​ൽ കേ​ന്ദ്ര​ത്തി​ൽ പ്ര​ദീ​ഷ് പെ​ട്ടു​പോ​യി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് ബ​ന്ധു​ക്ക​ൾ​ക്കാ​ർ​ക്കും വി​വ​രം ല​ഭി​ക്കാ​തെ​വ​ന്ന​തോ​ടെ പ്ര​ദീ​ഷി​നെ കാ​ണാ​താ​യ​താ​യി പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ക​യും ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ആ​ശ​ങ്ക​യി​ലാ​കു​ക​യും ചെ​യ്തു.

മ​ണ​മ്പൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് ലി​സി വി. ​ത​മ്പി അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് മു​ൻ എം.​എ​ൽ.​എ ബി. ​സ​ത്യ​ൻ പ്ര​വാ​സി സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ൻ നാ​സ് വ​ക്ക​ത്തി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​രു​ത​ൽ ത​ട​ങ്ക​ൽ പാ​ള​യ​ത്തി​ൽ ക​ണ്ടെ​ത്തി. അ​വി​ടെ​നി​ന്ന്​ മോ​ചി​പ്പി​ച്ചെ​ങ്കി​ലും വി​മാ​ന സ​ർ​വി​സു​ക​ളു​ടെ അ​പ​ര്യാ​പ്ത​ത നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന് കാ​ല​താ​മ​സം സൃ​ഷ്​​ടി​ച്ചി​രു​ന്നു.

നാ​സ് വ​ക്ക​ത്തി​െൻറ വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​ന്നി​രു​ന്ന പ്ര​ദീ​ഷി​നെ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷ​മാ​ണ് അ​വി​ടെ​നി​ന്ന്​ തി​രി​ച്ച​ത്. ജി​ദ്ദ-​തി​രു​വ​ന​ന്ത​പു​രം ഫ്ലൈ​റ്റി​ൽ രാ​ത്രി 10.40ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​ക​യും വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച സ്വ​ന്തം വീ​ട്ടി​ലെ​ത്തു​ക​യും ചെ​യ്തു. വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന​തി​നാ​ൽ ക്വാ​റ​ൻ​റീ​ൻ പി​രീ​ഡ് ക​ഴി​ഞ്ഞേ പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യൂ. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​പാ​ട് പ്ര​യാ​സ​ങ്ങ​ൾ​ക്കും ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കും ഇ​ട​യി​ൽ പ്ര​ദീ​ഷി​നെ ര​ക്ഷ​പ്പെ​ടു​ത്തി നാ​ട്ടി​ലെ​ത്തി​ച്ച നാ​സ് വ​ക്ക​ത്തി​നും ഇ​ട​പെ​ട​ൽ ന​ട​ത്തി​യ ബി. ​സ​ത്യ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ ലി​സി വി. ​ത​മ്പി എ​ന്നി​വ​ർ​ക്കും പ്ര​ദീ​ഷും കു​ടും​ബ​വും ന​ന്ദി​യ​റി​യി​ച്ചു. 

Tags:    
News Summary - The man trapped in the saudi arabia arrived home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.