വട്ടിയൂർക്കാവ്: സ്കൂട്ടറിൽ എത്തിയ യുവാവ് വൃദ്ധയുടെ മാല പൊട്ടിച്ച് കടന്നു. വട്ടിയൂർക്കാവ് തിട്ടമംഗലം- കുണ്ടമൻകടവ് റോഡിൽ പെട്ടിക്കട നടത്തുന്ന തിട്ടമംഗലം പുലരിനഗർ സ്വദേശി വിലാസിനിയുടെ(60) സ്വർണ്ണമാലയാണ് യുവാവ് പിടിച്ചുപറിച്ചത്.
ഒരു പവൻ വരുന്ന മാലയാണ് വൃദ്ധക്ക് നഷ്ടമായത്. വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. സ്കൂട്ടറിലെത്തിയ യുവാവ് വൃദ്ധ നടത്തുന്ന പെട്ടിക്കടയിൽ എത്തി സിഗരറ്റ് ആവശ്യപ്പെട്ടു.
സിഗരറ്റ് എടുക്കുന്നതിനായി വൃദ്ധ തിരിഞ്ഞപ്പോൾ ഇവരുടെ കഴുത്തിൽ നിന്നും യുവാവ് മാല പൊട്ടിച്ചെടുത്ത് സ്കൂട്ടറിൽ കയറി രക്ഷപ്പെട്ടു. ഇവരുടെ നിലവിളി കേട്ട് പരിസരത്തുണ്ടായിരുന്നവർ ഓടിയെത്തി തെരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. വട്ടിയൂർക്കാവ് പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.