തിരുവനന്തപുരം: മൃഗശാലയിൽനിന്ന് പന്നിമാൻ പുറത്ത് ചാടി. വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതോടെയാണ് മാൻ പുറത്തുപോയ വിവരം മൃഗശാല അധികൃതർ അറിഞ്ഞത്. ജീവനക്കാർ സമീപപ്രദേശങ്ങളിൽ നടത്തിയ തെരച്ചിലിൽ കനകനഗറിലെ ഒഴിഞ്ഞ പറമ്പിൽനിന്ന് കണ്ടെത്തുകയായിരുന്നു.
തുടർന്ന് മൃഗശാല ഡോക്ടറെ വിളിച്ചുവരുത്തി മയക്കുവെടി വെച്ച് പിടികൂടി. മണിക്കൂറുകളെടുത്താണ് മാനിനെ തിരികെ മൃഗശാലയിലെത്തിച്ചത്. മാനിന് മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്ന് മൃഗശാല അധികൃതർ അറിയിച്ചു. ഒരുവർഷത്തിന് മുമ്പ് സമാനമായി മാൻ പുറത്ത് ചാടിയിരുന്നു. മാനുകളുടെ കൂടിന് സമീപമുള്ള ചുറ്റുമതിലിന് ഉയരക്കുറവുണ്ടെന്ന് അന്നുമുതൽ ആക്ഷേപമുയർന്നിരുന്നു. സംഭവത്തിൽ ആർക്കെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും മൃഗശാല അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.