തിരുവനന്തപുരം: അടിയന്തരാവസ്ഥയേക്കാള്‍ ഭീകരമായ സാഹചര്യമാണ് ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും ഭൂമിയും വിഭവങ്ങളും കോര്‍പറേറ്റുകള്‍ക്ക് അനുവദിച്ച് മൂലധന ശക്തികള്‍ക്ക് പ്രയോജനം ലഭിക്കുന്ന നയ സമീപനമാണ് കേന്ദ്രഭരണകൂടത്തിനുള്ളതെന്നും ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ്.
ജനതാദള്‍ മുന്‍ സംസ്ഥാന പ്രസിഡന്റും എം.പിയുമായിരുന്ന പി. വിശ്വംഭരന്റെ ആറാം ചരമ വാര്‍ഷികാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് എസ്. ഫിറോസ് ലാല്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി ഡോ. എ. നീലലോഹിതദാസ് അനുസ്മരണ പ്രഭാഷണം നടത്തി.
കൊല്ലങ്കോട് രവീന്ദ്രന് നായര്‍, തകിടി കൃഷ്ണന് നായര്‍, വല്ലൂര്‍ രാജീവ്, മംഗലപുരം ഷാഫി, കോളിയൂര്‍ സുരേഷ്, കെ.എസ്. ബാബു, ബാലരാമപുരം രാജു, സജീര്‍ രാജകുമാരി, പള്ളിച്ചല്‍ വിജയകുമാര്‍, വിപിന്‍ ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.